രാജാക്കാട്: തുടര്‍ച്ചയായുള്ള മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കി പൊൻമുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും. അണക്കെട്ടിൽ പരമാവധി സംഭരണശേഷിയും കഴിഞ്ഞു ജലനിരപ്പ് ഉയർന്നതിനാലാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്.
അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ വെള്ളിയാഴ്ച രാവിലെ 10ന് 30 സെ.മീ വീതം ഉയര്‍ത്തി 65 ക്യുമെക്സ് വെള്ളം പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കി വിടും. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.