ന്യൂഡല്‍ഹി : വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനം, സോഫ്റ്റ് വെയര്‍ വിഷയങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീം കോടതി.
ഇന്ന് ഉച്ചക്ക് രണ്ടിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍
നേരിട്ടെത്തി വിശദീകരിക്കണമെന്നാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്ന നിർദ്ദേശം. മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്, മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്, ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റുകള്‍ എത്ര, വോട്ടിങ് മെഷീന്‍ സീല്‍ ചെയ്തു സൂക്ഷിക്കുമ്ബോള്‍ കണ്‍ട്രോള്‍ യൂണിറ്റും വിവി പാറ്റും സീല്‍ ചെയ്യുന്നുണ്ടോ, ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ ഡാറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് കോടതി വിശദീകരണം തേടിയത്.അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് നല്‍കിയ ഹരജിയാണ് ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബഞ്ച് പരിഗണിക്കുന്നത്. കേസിന്റെ പ്രാഥമിക വാദത്തിനിടെ വോട്ടിങ് മെഷീനിന്റെയും വി വി പാറ്റിന്റെയും പ്രവര്‍ത്തനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കോടതിയില്‍ നേരിട്ടെത്തി വിശദീകരിച്ചിരുന്നു. വോട്ടിങ് മെഷീന്‍ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നും കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു.