അഖിലേന്ത്യാ ബാസ്‌കറ്റ്‌: നേവി ജേതാക്കള്‍.

0
65

ലുവ: റിച്ച്‌മാക്‌സ് ഫിന്‍വെസ്‌റ്റ് കാര്‍മല്‍ ട്രോഫി അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ നേവി ലോണെവാല ജേതാക്കളായി.

ഫൈനലില്‍ കെ.എസ്‌.ഇ.ബി. തിരുവനന്തപുരത്തെയാണ്‌ അവര്‍ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 95-82.
നേവിക്കു വേണ്ടി മന്‍ദീപ്‌ സിങ്‌ 24 പോയിന്റുമായി ടോപ്‌ സ്‌കോററായി. ഗൗരവ്‌ ചണ്ടാല്‍ 21 പോയിന്റും ലളിത്‌ 20 പോയിന്റും നേടി. കെ.എസ്‌.ഇ.ബിക്കു വേണ്ടി രാഹുല്‍ ശരത്‌ 18 പോയിന്റും സെജിന്‍ മാത്യുവും ശരത്‌ കൃഷ്‌ണയും 13 പോയിന്റ്‌ വീതം നേടി. ഒന്നാംപാദത്തില്‍ സ്‌കോര്‍ 20-20 എന്ന നിലയിലായിരുന്നു. ഒന്നാം പകുതിയുടെ അവസാനം നേവി 43-39 എന്ന സ്‌കോറിന്‌ ലീഡ്‌ നേടി. പ്രത്യേക അവാര്‍ഡുകള്‍: മികച്ച കളിക്കാരന്‍- (പുരുഷന്മാര്‍) ഗൗരവ്‌ സിങ്‌, നേവി. വനിതാ താരം – ആര്‍. ശ്രീകല, കെ.എസ്‌.ഇ.ബി. ഭാവി വാഗ്‌ദാനം- (പുരുഷന്മാര്‍) സുഗീത്നാഥ്‌, കെ.എസ്‌.ഇ.ബി. (വനിത) വൈഷ്‌ണവി യാദവ്‌, ഈസേ്‌റ്റണ്‍ റെയില്‍വേ. ട്രോഫികളും ക്യാഷ്‌ അവാര്‍ഡുകളും അന്‍വര്‍ സാദത്ത്‌ എം.എല്‍.എ. വിതരണം ചെയ്‌തു. വനിതകളില്‍ കെ.എസ്‌.ഇ.ബി. തിരുവനന്തപുരം ഒന്നാമതെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here