തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങിൽ ഇന്ന് 443 പേരെ പരിശോധിച്ചതില്‍ 104 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തീരപ്രദേശത്തെ ആറ് കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്.
കടൽക്ഷോഭം മൂലം മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് സ്ഥിതി രൂക്ഷമാക്കുന്നു. സെന്റ് ജോസഫ് സ്കൂളിൽ മാറ്റിപ്പാർപ്പിച്ച 19 കുടുംബങ്ങളെ പരിശോധിച്ചതിലാണ് 20 പേർക്ക് രോഗം സ്ഥിരീകരിച്ചത്.