ഇന്നത്തെ നക്ഷത്രഫലം, ഏപ്രിൽ 10,

0
60

​മേടം (അശ്വതി, ഭരണി, കാർത്തിക ¼)

​മേടം (അശ്വതി, ഭരണി, കാർത്തിക ¼)

​ബിസിനസ് ചെയ്യുന്നവർക്ക് ദിവസം അല്പം മോശമായിരിക്കും. പഴയ പദ്ധതികളിൽ നിന്ന് ലാഭം നേടാൻ സാധിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകുന്നത് വഴി ദൈനംദിന ചിലവുകൾ എളുപ്പത്തിൽ നിറവേറ്റാൻ സാധിക്കും. നിങ്ങൾ ഏർപ്പെടുന്ന മേഖലകളിലെല്ലാം കാര്യക്ഷമമായി പ്രവർത്തിക്കും. ജോലി സ്ഥലത്ത് നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി ലഭിക്കുന്നതാണ്. മതപരമായ പരിപാടികളിൽ സജീവമായി പങ്കെടുക്കും. പങ്കാളിത്തത്തോടെ ചെയ്യുന്ന ഏത് ജോലിയും മികച്ചതാണെന്ന് തെളിയിക്കും.

​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

​​ആരോഗ്യ കാര്യത്തിൽ സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്ന ദിവസമായിരിക്കും. നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുത്. പ്രധാന ജോലികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി മുൻഗണന അനുസരിച്ച് ചെയ്യാൻ ശ്രമിക്കുന്നതാണ് നല്ലത്. ഏതെങ്കിലും കരാറിൽ ഒപ്പുവെക്കുന്നതിന് മുമ്പായി രേഖകൾ നന്നായി പരിശോധിക്കുക. ജോലിക്കിടയിൽ നേരിടുന്ന സമ്മർദ്ദത്തെ നിയന്ത്രിക്കാൻ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടി വരും. ഇന്ന് അപകട സാധ്യതയുള്ള ജോലികളിൽ നിന്ന് വിട്ടുനിൽക്കണം.

​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനക്കൂറുകാർക്ക് വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരിക്കും ഇന്ന്. നിർമ്മാണ സംബന്ധമായ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. ബിസിനസിലെ നിങ്ങളുടെ പദ്ധതികളുമായി ശ്രദ്ധാപൂർവം മുമ്പോട്ട് പോകുക. കുടുംബത്തിൽ ചില ശുഭകരമായ ചടങ്ങുകൾ നടക്കാനിടയുണ്ട്. നിങ്ങളുടെ നേതൃപരമായ കഴിവുകൾ അതിശക്തമാകും. നിങ്ങളുടെ ലക്‌ഷ്യം മറന്ന് പ്രവർത്തിക്കാതിരിക്കുക.

​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടക കൂറുകാർക്ക് കഠിനാദ്ധ്വാനം വളരെയധികം ആവശ്യമുള്ള ദിവസമായിരിക്കും. പണം കടം വാങ്ങുന്നത് ഒഴിവാക്കണം. സർക്കാർ ജോലി ചെയ്യുന്നവർക്ക് മേലുദ്യോഗസ്ഥരുമായി പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. വളരെ ആലോചിച്ച് വേണം ബിസിനസ് സംബന്ധമായ തീരുമാനങ്ങൾ എടുക്കാൻ. സാമ്പത്തിക കാര്യങ്ങളിൽ പുറത്തു നിന്നുള്ളവരുടെ ഉപദേശം തേടാതിരിക്കുന്നതാണ് നല്ലത്. വിദ്യാർത്ഥികൾക്ക് അവരുടെ കഠിനാദ്ധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കും. പുതിയ വ്യക്തികളെ പരിചയപ്പെടാനിടയുണ്ട്.

​​ചിങ്ങം (മകം, പൂരം, ഉത്രം ¼)

​​ചിങ്ങം (മകം, പൂരം, ഉത്രം ¼)

സന്തോഷം നൽകുന്ന പല അവസരങ്ങളും ഇന്ന് ഉണ്ടാകും. ചില പദ്ധതികളും അവസരങ്ങളും നിങ്ങൾക്ക് ഇന്ന് പൂർണ്ണമായും പ്രയോജനപ്പെടുത്താൻ സാധിക്കും. ജോലിസ്ഥലത്ത് ആരെയും അന്ധമായി വിശ്വസിക്കരുത്. ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിച്ചേക്കും. ജീവിത പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. മാതാവിന്റെ കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവിടാൻ സാധിക്കും.

​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ജീവിതനിലവാരം മെച്ചപ്പെടും. വാഹനം സ്വന്തമാക്കാനുള്ള നിങ്ങളുടെ ആഗ്രഹം ഉടൻ സഫലമായേക്കും. ചില പ്രധാന ജോലികൾ ചെയ്തുതീർക്കാൻ തിടുക്കം കൂട്ടുന്നത് അബദ്ധത്തിൽ വീഴിക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക. കുടുംബത്തിലെ പ്രശ്നങ്ങൾ കുടുംബത്തിൽ തന്നെ തീർക്കുന്നതാണ് നല്ലത്. ഇവ പുറത്തുള്ളവരുമായി ചർച്ച ചെയ്യുന്നത് ഒഴിവാക്കണം. സന്താനങ്ങളുടെ ഭാഗത്ത് നിന്ന് സന്തോഷകരമായ വാർത്തകൾ ലഭിച്ചേക്കും.

​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വർധിക്കുന്ന ദിവസമായിരിക്കും. സാമൂഹിക പരിപാടികളിൽ പങ്കെടുക്കുകയും ചില ഉത്തരവാദിത്തങ്ങൾ ലഭിക്കുകയും ചെയ്യും. സർക്കാർ ആനുകൂല്യങ്ങൾക്ക് അർഹരാകും. ചില സംവാദങ്ങളുടെയും ചർച്ചകളുടെയും ഭാഗമാകാൻ അവസരം ലഭിക്കുന്നതാണ്. സ്വന്തം ജോലികളെക്കാൾ മറ്റുള്ളവരുടെ ജോലികളിൽ ശ്രദ്ധ നൽകുന്നത് ഒഴിവാക്കണം. ബിസിനസിൽ ആഗ്രഹിച്ച നേട്ടം ലഭിക്കും.

​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും. ഒരു കുടുംബാംഗത്തിന്റെ വിവാഹാലോചന അംഗീകരിക്കപ്പെടും. അതുകൊണ്ട് തന്നെ ഗൃഹത്തിൽ ബന്ധുസന്ദർശനം ഉണ്ടാകുകയും സന്തോഷത്തിന്റെ അന്തരീക്ഷം നിലനിൽക്കുകയും ചെയ്യും. വിലപിടിപ്പുള്ളതെന്തെങ്കിലും നിങ്ങൾക്ക് സമ്മാനമായി ലഭിക്കാനിടയുണ്ട്. പാരമ്പര്യ മൂല്യങ്ങൾ മുറുകെ പിടിക്കും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. ഏത് ജോലിയും ആത്മവിശ്വാസത്തോടെ ചെയ്യാൻ ശ്രമിക്കുക. കുട്ടിയുടെ ആരോഗ്യം സംബന്ധിച്ച് ആശങ്ക നിലനിൽക്കും.

​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

സൃഷ്ടിപരമായ പ്രവർത്തികളിൽ കൂടുതൽ താല്പര്യം പ്രകടമാക്കും. തൊഴിൽ രംഗത്തെ നിങ്ങളുടെ മികച്ച പ്രകടനത്തിൽ സഹപ്രവർത്തകർ പോലും ആശ്ചര്യപ്പെട്ടേക്കാം. മുതിർന്ന അംഗങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിക്കും. ചില വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ നിങ്ങൾ വിജയിക്കും. നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക. പഴയ ചില ബിസിനസ് ഇടപാടുകളിലൂടെ ലാഭം നേടാൻ സാധിക്കും.

​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരക്കൂറുകാർക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമയം മാറ്റിവെച്ചേക്കാം. വർധിച്ചുവരുന്ന ചെലവുകൾ നിയന്ത്രിച്ചില്ലെങ്കിൽ സാമ്പത്തിക നില താളം തെറ്റിയേക്കും. നിങ്ങളുടെ മുൻകാല തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുമ്പോട്ട് പോകേണ്ടതുണ്ട്. ജോലി അന്വേഷിക്കുന്നവർക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ബിസിനസ് ആവശ്യങ്ങൾക്കായോ നിങ്ങളുടെ ജോലി സംബന്ധമായോ യാത്ര വേണ്ടി വരും. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം.

​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

നിങ്ങളുടെ വരവിനനുസരിച്ച് ചെലവ് നിർത്താൻ ശ്രമിക്കണം. തൊഴിൽ രംഗത്ത് നിങ്ങളുടെ ജോലിയിൽ ചില തടസ്സങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഇത് മുതിർന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ മറികടക്കാൻ സാധിച്ചേക്കും. അപരിചിതരായ ആളുകളെ പൂർണ്ണമായും വിശ്വസിക്കുന്നത് ഒഴിവാക്കണം. മാത്രുഭാഗത്ത് നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. മുമ്പ് ആർക്കെങ്കിലും പണം കടമായി നല്കിയിട്ടുണ്ടെകിൽ ആ തുക ഇന്ന് തിരികെ ലഭിച്ചേക്കാം.

​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ബിസിനസ് ചെയ്യുന്നവർക്ക് നല്ല ദിവസമായിരിക്കും. അധിക വരുമാന സ്രോതസ്സുകളിൽ നിന്ന് നേട്ടം ഉണ്ടാകും. കുടുംബത്തിലെ പ്രശ്നങ്ങൾ നിങ്ങളെ അലട്ടും. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഇന്ന് ചില പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടതായി വരും. സർക്കാർ സംബന്ധമായ ചില കാര്യങ്ങൾ പൂർണമായും പ്രയോജനപ്പെടുത്താൻ ശ്രമിക്കും. സുഹൃത്തുക്കളുമൊത്ത് സമയം ചെലവിട്ടേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here