സിബിഎസ്ഇ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് 20 സ്കൂളുകള്‍ക്കെതിരെ ശക്തമായ നടപടി. സ്കൂളുകളുടെ അംഗീകാരം റദ്ദാക്കിയ സിബിഎസ്ഇ പേരുകള്‍ അടങ്ങുന്ന പട്ടിക സഹിതം വിജ്ഞാപനം പുറത്തിറക്കി. നടപടിയുടെ ഭാഗമായി മൂന്ന് സ്കൂളുകളുടെ ഗ്രേഡിംഗ് കുറയ്ക്കുകയും ചെയ്തു.CBSEയുടെ വ്യവസ്ഥകളും മാനദണ്ഡങ്ങളും അനുസരിച്ചാണോ സ്കൂളുകൾ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കാൻ രാജ്യത്തുടനീളമുള്ള സിബിഎസ്ഇ സ്കൂളുകളിൽ സർപ്രൈസ് പരിശോധന നടത്തി സിബിഎസ്ഇ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ അഫിലിയേഷനിലും പരീക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എന്ന് CBSE സെക്രട്ടറി ഹിമാൻഷു ഗുപ്ത പറയുന്നു.
അംഗീകാരം റദ്ദാക്കിയ സ്കൂളുകളില്‍ അധികവും ഡല്‍ഹിയിലാണ്. അഞ്ചെണ്ണം ഡൽഹിയിലും മറ്റുള്ളവ ഉത്തർപ്രദേശ്, കേരളം, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ജമ്മു കശ്മീർ, ഡെറാഡൂൺ, അസം, മധ്യപ്രദേശ് എന്നിവിടങ്ങളിലുമാണ്. കൂടാതെ, ഡൽഹി, പഞ്ചാബ്, അസം എന്നിവിടങ്ങളിലെ സ്കൂളുകള്‍ ഗ്രേഡിംഗില്‍ ഇടിവ് നേരിട്ടു.
റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ നിന്നും ഈ പട്ടിയില്‍ രണ്ട് സ്കൂളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.. പിവിഎസ് പബ്ലിക് സ്കൂൾ, മലപ്പുറം, കേരളം; മദർ തെരേസ മെമ്മോറിയൽ സെൻട്രൽ സ്കൂൾ, തിരുവനന്തപുരം, കേരളം എന്നിവയാണ് അവ,
CBSEയുടെ വ്യവസ്ഥകളും മാനദണ്ഡങ്ങളും അനുസരിച്ചാണോ സ്കൂളുകൾ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കാൻ രാജ്യത്തുടനീളമുള്ള സിബിഎസ്ഇ സ്കൂളുകളിൽ സർപ്രൈസ് പരിശോധന നടത്തിയതായും ചില സ്കൂളുകളിൽ ഡമ്മി വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതായി കണ്ടെത്തിയെന്നും CBSE പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. സമഗ്രമായ അന്വേഷണത്തിന് ശേഷം 20 സ്കൂളുകളുടെ അംഗീകാരം റദ്ദാക്കാനും മൂന്ന് സ്കൂളുകളുടെ ഗ്രേഡിംഗ് കുറയ്ക്കാനും ബോര്‍ഡ് തീരുമാനിച്ചു.
സിബിഎസ്ഇ അംഗീകാരം റദ്ദാക്കിയ 20 സ്കൂളുകളുടെ പൂർണ്ണമായ ലിസ്റ്റ് ചുവടെ: –
1. പ്രിൻസ് യുസിഎച്ച് സെക്കൻഡറി സ്കൂൾ, സിക്കാർ, രാജസ്ഥാൻ
2. ഗ്ലോബൽ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂൾ, ജോധ്പൂർ, രാജസ്ഥാൻ
3. ദ്രോണാചാര്യ പബ്ലിക് സ്കൂൾ, റായ്പൂർ, ഛത്തീസ്ഗഡ്
4. വികോൺ സ്കൂൾ, വിധാൻസഭാ റോഡ്, റായ്പൂർ, ഛത്തീസ്ഗഡ്
5. കർത്താർ പബ്ലിക് സ്കൂൾ, കത്വ, ജമ്മു, കശ്മീർ
6. രാഹുൽ ഇന്‍റർനാഷണൽ സ്കൂൾ, താനെ, മഹാരാഷ്ട്ര
7. പയനിയർ പബ്ലിക് സ്കൂൾ, പൂനെ, മഹാരാഷ്ട്ര
8. സായ് ആർഎൻഎസ് അക്കാദമി, ദിസ്പൂർ, ഗുവാഹത്തി, അസം
9. സർദാർ പട്ടേൽ പബ്ലിക് സ്കൂൾ, മിസ്രോദ് ഹുസൂർ, ഭോപ്പാൽ, മധ്യപ്രദേശ്
10. ലോയൽ പബ്ലിക് സ്കൂൾ, ബുലന്ദ്ഷഹർ, ഉത്തർപ്രദേശ്
11. ട്രിനിറ്റി വേൾഡ് സ്കൂൾ, ഗൗതം ബുദ്ധ നഗർ, യുപി
12. ക്രസന്‍റ് കോൺവെന്‍റ് സ്കൂൾ, ഗാസിപൂർ, യുപി
13. പിവിഎസ് പബ്ലിക് സ്കൂൾ, മലപ്പുറം, കേരളം
14. മദർ തെരേസ മെമ്മോറിയൽ സെൻട്രൽ സ്കൂൾ, തിരുവനന്തപുരം, കേരളം
15. ഗ്യാൻ ഐൻസ്റ്റീൻ ഇന്‍റർനാഷണൽ സ്കൂൾ , ഡെറാഡൂൺ, ഉത്തരാഖണ്ഡ്
16. സിദ്ധാർത്ഥ് പബ്ലിക് സ്കൂൾ, ഡൽഹി-81
17. ഭാരത് മാതാ സരസ്വതി ബാല് മന്ദിർ, ഡൽഹി-40
18. നാഷണൽ പബ്ലിക് സ്കൂൾ, ഡൽഹി-40
19. ചന്ദ് റാം പബ്ലിക് സീനിയർ സെക്കൻഡറി സ്കൂൾ, ഡൽഹി-39
20. മാരിഗോൾഡ് പബ്ലിക് സ്കൂൾ , ഡൽഹി-39