റോഷൻ ആൻഡ്രൂസിന്റെ ‘ദേവ’; ഷാഹിദ് കപൂറിന് പിറന്നാൾ ആശംസയുമായി സംവിധായകൻ.

0
54

മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഉദയനാണ് താരം ആയിരുന്നു സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ (Rosshan Andrrews) ആദ്യചിത്രം. അതിനു ശേഷം നിരവധി ചിത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. പ്രേക്ഷകരുടെ പ്രിയനടി മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൌ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രത്തിന്റെ തമിഴ് റീമേക്കായ ‘36 വയതിനിലേ’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.

ഇപ്പോഴിതാ മലയാളവും തമിഴും വിട്ട് ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് റോഷൻ ആൻഡ്രൂസ്. ദേവ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷാഹിദ് കപൂർ (Shahid Kapoor) ആണ് നായകനായി എത്തുന്നത്. ദേവ എന്ന് തന്നെയാണ് ഷാഹിദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഷാഹിദ് കപൂറിന്റെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ റോഷൻ ആൻഡ്രൂസ് പ്രിയപ്പെട്ട ദേവയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു.

സീ സ്റ്റുഡിയോയുമായി ചേർന്ന് സിദ്ദാർത്ഥ് റോയ് കപൂർ ഫിലിം കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. അനിമൽ സിനിമയുടെ ഛായാഗ്രാഹകനായ അമിത് റോയാണ് ചിത്രത്തിന്റെ ക്യാമറ. പൂജ ഹെഗ്ഡേ, പാവൽ ഗുലാത്തി, പർവേഷ് റാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 85 കോടി രൂപ മുതൽമുടക്കാണ് ചിത്രത്തിന് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here