പാലക്കാട് കോട്ടായില്‍ മൂന്ന് വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരണപ്പെട്ടു.

0
73

37കാരിയായ ബിന്‍സിയാണ്  മരിച്ചത്. മകള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഐസ്ക്രീമിൽ  വിഷം ചേർത്ത് കഴിച്ച ബിൻസി അത് കുഞ്ഞിനും നൽകിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ച യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ (Hospital) എത്തിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ തുടർന്ന യുവതി ഇന്ന് മരണപ്പെടുകയായിരുന്നു.

പത്തുദിവസം മുന്‍പാണ് ബിൻസി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭർതൃവീട്ടിൽ വച്ചായിരുന്നു സംഭവം. വെെകിട്ട് വീട്ടിലെത്തിയ ഭർത്താവ് സുരേഷാണ് ബിൻസിയേയും കുഞ്ഞിനേയും അവശനിലയിൽ കണ്ടത്. ഇരുവരേയും കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കൂടുതൽ പരിശോധനയിൽ സമീപത്തു നിന്ന് ഒഴിഞ്ഞ ഐസ്ക്രീം പാക്കും കണ്ടെടുത്തു. ഇതോടെയാണ് ബിൻസിയം കുഞ്ഞും വിഷം ചേർത്ത ഐസ്ക്രീം കഴിച്ചിരിക്കുകയാണെന്ന് മനസ്സിലായത്.

പതിനൊന്ന് വര്‍ഷം മുന്‍പായിരുന്നു സുരേഷിന്റെയും ബിന്‍സിയുടെയും വിവാഹം കഴിഞ്ഞത്. ഏറെ നാളുകൾക്കു ശേഷമാണ് ഇരുവർക്കും മകൾ ജനിച്ചത്. അതേസമയം യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. കുടുംബപ്രശ്നങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന അന്വേഷണത്തിലാണ് പൊലീസ്. വീട്ടിലെ മുറിയിൽ ബോധമില്ലാത്ത അവസ്ഥയിൽ കണ്ടെത്തിയ യുവതിയേയും കുഞ്ഞിനേയും ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. തുടർന്ന് തുടർ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അതിനുശേഷം അബോധാവസ്ഥയിൽ തുടർന്നിരുന്ന ബിൻസി ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. അതേസമയം കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here