ദൂരദർശനിലെ ലൈവ് പരിപാടിക്കിടെ കാർഷിക സർവകലാശാല ഡയറക്ടർ ഡോ. അനി എസ്. ദാസ് കുഴഞ്ഞുവീണ് മരിച്ചു.

0
54

തിരുവനന്തപുരം: ദൂരദർശൻ കേന്ദ്രത്തിൽ കൃഷിദർശൻ ലൈവ് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കാർഷിക സർവകലാശാല ആസൂത്രണ വിഭാഗം ഡയറക്ടർ ഡോ. അനി എസ് ദാസ് (59) കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിൽ വെള്ളിയാഴ്ച വൈകിട്ട് 6.10 നായിരുന്നു സംഭവം. പരിപാടി ആരംഭിച്ച് 10 മിനിട്ട് കഴിഞ്ഞ് അവതാകരൻ ഷാഹുൽ ഹമീദിന്റെ ആദ്യ ചോദ്യത്തിനുള്ള മറുപടി പറയുന്നതിനിടെ സ്റ്റുഡിയോയിലെ കസേരയിൽ നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻ മേധാവിയായും സേവനം അനുഷ്ഠിക്കുകയായിരുന്നു. കേരള ഫീഡ്സ്, ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്, പൗൾട്രി ഡെവലെപ്പ്മെന്റ് കോർപ്പറേഷൻ, കേരള മീറ്റ് പ്രൊഡക്ഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ മാനേജിംഗ് ഡയറക്ടറായി ജോലി നോക്കിയിട്ടുണ്ട്.

കൊല്ലം കടയ്ക്കൽ തെക്കേമഠം കുടുംബാം​ഗമാണ്. എറണാകുളം തൃപ്പൂണിത്തുറയിലാണ് നിലവിൽ താമസിച്ചിരുന്നത്. കടവന്ത്ര ഇന്ദിരാ​ഗാന്ധി സഹകരണ ആശുപത്രിയിലെ ഫാർമസി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. വിജിയാണ് ഭാര്യ. മകൾ: നിഖിത (ബെംഗളൂരു). മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. സംസ്കാരം ഉച്ച കഴിഞ്ഞ് 2.30ന് കടയ്ക്കലിലെ വീട്ടുവളപ്പിൽ.

LEAVE A REPLY

Please enter your comment!
Please enter your name here