കൊൽക്കത്ത: സാമുദായിക സൗഹാർദവും നാനാത്വത്തിൽ ഏകത്വവും ഉയർത്തിപ്പിടിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും സിഖുകാരുമെല്ലാം സഹോദരങ്ങളാണ്. എന്റെ ഭാരതം മഹത്തരമാണ്. നമ്മുടെ ഹിന്ദുസ്ഥാൻ മഹത്തരമാണ്. നമ്മുടെ രാജ്യം എക്കാലത്തും നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്നു. അവസാന ശ്വാസം വരെയും നമ്മളത് സംരക്ഷിക്കണം’ മമത ബാനർജി ട്വീറ്റ് ചെയ്തു,