ഇടുക്കി: വണ്ടിപ്പെരിയാറിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ പിതാവിന് കുത്തേറ്റു. കേസിൽ കോടതി കുറ്റവിമുക്തനാക്കിയ അർജുൻ്റെ (24) ബന്ധുവാണ് പിതാവിനെ ആക്രമിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വണ്ടിപ്പെരിയാർ ടൗണിൽ വെച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം.
ഇന്നു രാവിലെ ഇരുവരും തമ്മിൽ കേസിനെച്ചൊല്ലി വാക്കുതർക്കം നടന്നിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്.