62ാമത് സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ സ്വർണകപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോടിനെ തള്ളി അപ്രതീക്ഷിതമായി കണ്ണൂരാണ് ഏറ്റവുമധികം പോയിന്റുകളുമായി മുന്നേറുന്നത്. അതിനിടെ ഇന്ന് ജനപ്രിയ ഇനങ്ങൾ വേദിയിലെത്തും. പ്രധാനവേദിയായ ആശ്രാമം മൈതാനിയിൽ കുച്ചുപ്പുടിയും തിരുവാതിരകളിയുമാണ് എത്തുന്നത്.
മൂന്നാം ദിവസമായ ജനുവരി 6 ശനിയാഴ്ച – 24 വേദികളിലെ ഇന്നത്തെ മത്സരങ്ങൾ
വേദി 1 – ഒഎൻവി സ്മൃതി – ആശ്രാമം മൈതാനം – രാവിലെ 9.00ന് കുച്ചുപ്പുടി (പെൺകുട്ടി) (HSS), വൈകിട്ട് 3.00 തിരുവാതിരകളി (HSS)
വേദി 2 – ഒ മാധവൻ സ്മൃതി – സോപാനം ഓഡിറ്റോറിയം – രാവിലെ 9.30ന് ചവിട്ടുനാടകം (HS), വൈകിട്ട് 3.00ന് വട്ടപ്പാട്ട് (HS)
വേദി 3 – ഭരത് മുരളി സ്മൃതി – സിഎസ്‌ഐ കൺവെൻഷൻ സെന്റർ – രാവിലെ 9.30ന് ദഫ്മുട്ട് (HS), വൈകിട്ട് 3.00ന് ഭരതനാട്യം (HS) (ആൺകുട്ടികൾ)
വേദി 4 – ജയൻ സ്മൃതി – സി കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ – രാവിലെ 9.30ന് നാടോടിനൃത്തം (HS) (ആൺകുട്ടികൾ), വൈകിട്ട് 3.00ന് ഒപ്പന (HSS)
വേദി 5 – ലളിതാംബികാ അന്തർജനം സ്മൃതി – എസ്ആർ ഓഡിറ്റോറിയം – രാവിലെ 9.30ന് കേരളനടനം (HS) (പെൺകുട്ടികൾ), വൈകിട്ട് 3.00ന് പരിചമുട്ട് (HS)
വേദി 6 – തിരുനല്ലൂർ കരുണാകരൻ സ്മൃതി – വിമലഹൃദയ ഗേൾസ് എച്ച്എസ്എസ് – രാവിലെ 9.30ന് മിമിക്രി (HSS), ഉച്ചയ്ക്ക് 12.00ന് പെൺകുട്ടികളുടെ മിമിക്രി, വൈകിട്ട് 3.00ന് വൃന്ദവാദ്യം (HSS)
വേദി 7 – കൊട്ടാരക്കര ശ്രീധരൻ നായർ സ്മൃതി – ക്രിസ്തുരാജ് എച്ച്എസ് ഓഡിറ്റോറിയം – രാവിലെ 9.30ന് തുള്ളൽ (HSS) (പെൺകുട്ടികൾ), വൈകിട്ട് 3.00ന് തുള്ളൽ (HSS) (ആൺകുട്ടികൾ)
വേദി 8 – വി സാംബശിവൻ സ്മൃതി – ക്രിസ്തുരാജ് എച്ച്എസ്എസ് ഓഡിറ്റോറിയം – രാവിലെ 9.30ന് മോണോആക്ട് (HS) (ആൺകുട്ടികൾ), വൈകിട്ട് 3.00ന് മോണോആക്ട് (HSS) (പെൺകുട്ടികൾ)
വേദി 9 – ചവറ പാറുക്കുട്ടി സ്മൃതി – ഗവ. ഗേൾസ് എച്ച്എസ്, കൊല്ലം: രാവിലെ 9.30ന് കഥകളി – സിംഗിൾ (HS) (പെൺകുട്ടികൾ), വൈകിട്ട് 3.00ന് കഥകളി – സിംഗിൾ (HSS) (പെൺകുട്ടികൾ)
വേദി 10 – തേവർതോട്ടം സുകുമാരൻ സ്മൃതി- കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് – രാവിലെ 9.30ന് അറബിക് സെമിനാർ (HS), ഉച്ചയ്ക്ക് 2.00ന് സംഘഗാനം, വൈകിട്ട് 4.00ന് കഥാപ്രസംഗം (HS)
വേദി 11 – പി ബാലചന്ദ്രൻ സ്മൃതി കെവിഎസ്എൻഡിപി യുപി കടപ്പാക്കട- ഉച്ചയ്ക്ക് 2.00 ഉപന്യാസരചന (HS), വൈകിട്ട് 4.00ന് കഥാരചന (HS)
വേദി 12 – അഴകത്ത് പത്മനാഭക്കുറുപ്പ് സ്മൃതി – ജഹവർ ബാലഭവൻ (സംസ്‌കൃത കലോത്സവം)- രാവിലെ 9.30ന് ചമ്പുപ്രഭാഷണം (HS), ഉച്ചയ്ക്ക് 2.00ന് പ്രഭാഷണം (HS) വൈകിട്ട് 4ന് പ്രസംഗം സംസ്കൃതം (ജനറൽ) (HSS)
വേദി 13 – അച്ചാണി രവി സ്മൃതി – ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആശ്രാമം- രാവിലെ 9.30ന് ചെണ്ട (തായമ്പക) (HSS), ഉച്ചയ്ക്ക് 2.00ന് ചെണ്ടമേളം (HS)
വേദി 14 – ജി ദേവരാജൻ സ്മൃതി – സെന്റ് അലോഷ്യസ് എച്ച്എസ്എസ് കൊല്ലം (താഴത്തെ നില) – കൂടിയാട്ടം (HS) (സംസ്കൃതോത്സവം)
വേദി 15 – രവീന്ദ്രൻ മാഷ് സ്മൃതി – സെന്റ് അലോഷ്യസ് എച്ച്എസ്എസ് കൊല്ലം (രണ്ടാം നില)- രാവിലെ 9.30ന് നാദസ്വരം (HSS), ഉച്ചയ്ക്ക് 12ന് ഓടക്കുഴൽ (HS), വൈകിട്ട് 3.00ന് ഓടക്കുഴൽ (HSS)
വേദി 16 – കാക്കനാടൻ സ്മൃതി – കർമ്മറാണി ട്രെയിനിങ് കോളേജ്- രാവിലെ 9.30ന് തമിഴ് പദ്യം ചൊല്ലൽ (HS), 11ന് പദ്യം ചൊല്ലൽ തമിഴ് (HSS), വൈകിട്ട് 3.00ന് ദേശഭക്തിഗാനം (HS)
വേദി 17 – ഗീഥാസലാം സ്മൃതി – സെന്റ് ജോസഫ്‌സ് കോൺവെന്റ് ജിഎത്ത്എസ്എസ് കൊല്ലം (താഴത്തെ നില)- രാവിലെ 9.30ന് ശാസ്ത്രീയ സംഗീതം, ഉച്ചയ്ക്ക് 2.00ന് ശാസ്ത്രീയസംഗീതം (HSS) (ആൺകുട്ടികൾ)
വേദി 18 – വിനയചന്ദ്രൻ സ്മൃതി- സെന്റ് ജോസഫ്‌സ് കോൺവെന്റ് ജിഎച്ച്എസ്എസ് കൊല്ലം (മുകളിലത്തെ നില)- രാവിലെ 9.30ന് മൂകാഭിനയം (HSS), ഉച്ചയ്ക്ക് 2ന് മാപ്പിളപ്പാട്ട് (HS) (ആൺകുട്ടികൾ), വൈകിട്ട് 3.00ന് മാപ്പിളപ്പാട്ട് (HSS) (പെൺകുട്ടികൾ)
വേദി 19 – ഡോ. വയലാ വാസുദേവൻപിള്ള സ്മൃതി – ബാലികാമറിയം എൽപിഎസ് കൊല്ലം- രാവിലെ 9.30ന് പ്രസംഗം ഹിന്ദി (HS), 11ന് പ്രസംഗം ഹിന്ദി (HSS), ഉച്ചയ്ക്ക് 2ന് പദ്യംചൊല്ലൽ ഹിന്ദി (HS), വൈകിട്ട് 4.00ന് പദ്യംചൊല്ലൽ ഹിന്ദി (HS)
വേദി 20 – കൊല്ലം ശരത് സ്മൃതി – രാവിലെ 9.30ന് ബാൻഡിമേളം
വേദി 21 – കുണ്ടറ ജോണി സ്മൃതി – ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട – രാവിലെ 9.30ന് – ചിത്രരചന പെൻസിൽ (HSS), 11.00ന് ചിത്രരചന ജലച്ചായം (HSS), ഉച്ചയ്ക്ക് 2.00ന് ചിത്രരചന എണ്ണച്ചായം (HSS)
വേദി 22 – കെപി അപ്പൻ സ്മൃതി – ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട- രാവിലെ 9.30ന് – കഥാരചന ഹിന്ദി (HSS), 11.00ന് കവിതാരചന ഹിന്ദി (HSS), ഉച്ചയ്ക്ക് 2.00ന് ഉപന്യാസരചന ഹിന്ദി (HSS)
വേദി 23 – പന്മന രാമചന്ദ്രൻ നായർ സ്മൃതി – ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട- രാവിലെ 9.30ന് – കഥാരചന ഇംഗ്ലീഷ് (HS), 11.00ന് കഥാരചന ഇംഗ്ലീഷ് (HSS), ഉച്ചയ്ക്ക് 2.00ന് ഉപന്യാസരചന ഇംഗ്ലീഷ് (HS)
വേദി 24 – ശൂരനാട് കുഞ്ഞൻപിള്ള സ്മൃതി – ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട- രാവിലെ 9.30ന് – കവിതാരചന കന്നട (HS), 11.00ന് ഉപന്യാസരചന ഉറുദു (HS), ഉച്ചയ്ക്ക് 2.00ന് ഉപന്യാസരചന ഉറുദു (HS), വൈകിട്ട് 4.00 കവിതാരചന തമിഴ് (HS)