ബെയ്റൂട്ട്: ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു.
തങ്ങളുടെ ചിന്തയും പ്രാർഥനയും ദുഃഖിതരായ കുടുംബങ്ങളോടും പരിക്കേറ്റവരോടും കൂടിയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിൽ നിരവധിപ്പേരാണ് മരിച്ചത്. നിരവധിപ്പേർക്കു പരിക്കേറ്റതായി ആരോഗ്യമന്ത്രി ഹമാദ് ഹസൻ അറിയിച്ചു.