‘വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഒരാളുടെ സ്വന്തം അവകാശമാണെന്ന് വ്യക്തമാക്കിയാണ് പ്രഖ്യാപനം. ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. 2022ല്‍ മുന്‍ ബിജെപി(BJP) സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.
വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഒരാളുടെ സ്വന്തം അവകാശമാണ്. ഹിജാബ് നിരോധനം പിന്‍വലിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി മോദിയുടെ ‘സബ് കാ സാത്ത്, സബ് കാ വികാസ്’ മുദ്രാവാക്യം വ്യാജമാണ്. വസ്ത്രം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ ബിജെപി ജനങ്ങളെയും സമൂഹത്തെയും ഭിന്നിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിജാബ് നിരോധനം പിന്‍വലിക്കാനുള്ള ഏത് നീക്കത്തെയും എതിര്‍ക്കുമെന്ന് ബിജെപി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഈ തീരുമാനം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് കാരണമാകും .
ഈ വര്‍ഷം ഒക്ടോബറില്‍ ഹിജാബ് നിരോധന ഉത്തരവ് പിന്‍വലിക്കുമെന്ന സൂചന നല്‍കിയിരുന്നു. മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയായിരുന്നു സര്‍ക്കാരിന്റെ നീക്കം.