അയോധ്യ രാമക്ഷേത്ര സമുച്ചയത്തിന്റെ വിഡിയോ പകർത്തി; യുവാവ് അറസ്റ്റിൽ.

0
68

അയോധ്യയിൽ രാമക്ഷേത്ര സമുച്ചയത്തിന്റെ വിഡിയോ ക്യാമറയിൽ പകർത്തിയയാൾ അറസ്റ്റിൽ. അനധികൃത ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള പ്രദേശമാണ് രാമക്ഷേത്ര പരിസരം.ഛത്തീസ്​ഗഢ് സ്വദേശി ഭാനു പട്ടേൽ ആണ് അറസ്റ്റിലായത്. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

ബൈക്കിലെത്തി ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ വിഡിയോ പകർത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. രാം ജന്മഭൂമി പൊലീസ് സ്റ്റേഷനിൽ രഹസ്യാന്വേഷണ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായില്ല. രാമക്ഷേത്രത്തിന്റെ പത്താം നമ്പർ ഗേറ്റിന് സമീപമെത്തി വിഡിയോ റെക്കോർഡ് ചെയ്യുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here