ഉർവശിയുടെ ശിവേട്ടൻ സംവിധായകനാവുന്നു.

0
92

നടി ഉർവശിയുടെ (Urvashi) ഭർത്താവ് ശിവപ്രസാദ് സംവിധായകനാവുന്നു. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘എൽ. ജഗദമ്മ എഴാം ക്ലാസ് ബി, സ്റ്റേറ്റ് ഫസ്റ്റ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നൽകി ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്നു.

ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്ന ഉർവശിയോടൊപ്പം ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും വേഷമിടുന്നു. അനിൽ നായർ ഛായാഗ്രഹണം നിർവഹിക്കുന്നു.

അൻവർ അലി എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. എഡിറ്റിംഗ്- ഷൈജൽ, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ – റെജിവാൻ അബ്ദുൽ ബഷീർ.

കലാസംവിധാനം -രാജേഷ് മേനോൻ, കോസ്റ്റ്യൂംസ്- കുമാർ എടപ്പാൾ, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീക്കുട്ടൻ ധനേശൻ, സ്റ്റിൽസ്- നന്ദു ഗോപാലകൃഷ്ണൻ, പോസ്റ്റർ ഡിസൈനിംഗ്- ജയറാം രാമചന്ദ്രൻ, പി.ആർ.ഒ. – എ.എസ്. ദിനേശ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here