കൊല്ലം ചിതറയില്‍ വീട് കുത്തിത്തുറന്ന് മോഷണം.

0
105

കൊല്ലം: കൊല്ലം ചിതറയില്‍ വീട് കുത്തിത്തുറന്ന് മോഷണം. മോഷണം പോയ സാധനങ്ങള്‍ കണ്ട് അതിശയിച്ച്‌ വീട്ടുകാരും പോലീസും.

സ്വര്‍ണാഭരണങ്ങള്‍ എടുക്കാതെ മോഷ്ടാവ് രണ്ട് കുപ്പി മദ്യവും പണം സൂക്ഷിച്ച കുടുക്കയും എടുത്താണ് മുങ്ങിയത്. വീട്ടില്‍ ആളില്ലാത്ത നേരത്തായിരുന്നു സംഭവം.

മൂന്ന് കുപ്പി മദ്യവും രണ്ട് കുപ്പി ബിയറും വീട്ടിലുണ്ടായിരുന്നു. ഇതില്‍ രണ്ട് കുപ്പി മദ്യം മോഷ്ടാവ് കൊണ്ടുപോയി. ഒരു കുപ്പി ബിയറും അരക്കുപ്പി മദ്യവും വീട്ടില്‍ വച്ച്‌ തന്നെ കുടിച്ച്‌ തീര്‍ത്തു.

ചുമട് താങ്ങി സ്വദേശി അംബികയുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. മകന്‍ ശബരിമലയ്ക്കും അംബിക തിരുവനന്തപുരത്തെ കുടുംബ വീട്ടിലും പോയ തക്കം നോക്കിയായിരുന്നു കവര്‍ച്ച. വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ ജോലിക്കെത്തിയ സ്ത്രീയാണ് മുന്‍ വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്.

ഉടന്‍ നാട്ടുകാരേയും വീട്ടുകാരേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. നാലരപ്പവന്‍ സ്വര്‍ണം മോഷണം പോയെന്നായിരുന്നു പരാതി.

എന്നാല്‍, മോഷ്ടാവ് വലിച്ചു വാരിയിട്ട വസ്ത്രങ്ങള്‍ക്കിടയില്‍ നിന്ന് വിരലടയാള വിദഗ്ധര്‍ക്ക് ആഭരണങ്ങള്‍ കിട്ടി. വീട്ടുകാരെ അടുത്ത് പരിചയമുള്ളയാളാകാം മോഷ്ടാവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here