ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരൻ ഉപവാസ സമരം തുടങ്ങി. സ്വർണ കള്ളക്കടത്ത് കേസിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ കേന്ദ്രമന്ത്രിയുടെ ഉപവാസ സമരം നടക്കുന്നത്.രാവിലെ പത്ത് മണിക്ക് ആരംഭിച്ച ഉപവാസ സമരം ബിജെപി ദേശീയ ജനറൽ സെക്രട്ടറി ജി .എസ്. മുരളീധർ റാവു ഉദ്ഘാടനം ചെയ്തു.