പി. വി. സി ഫ്ലക്സ് ബോര്‍ഡുകള്‍: കര്‍ശന പരിശോധനയുമായി ജില്ലാ ശുചിത്വ മിഷൻ.

0
176

തിരുവനന്തപുരം നഗരത്തില്‍ പി. വി. സി പരസ്യ ബോര്‍ഡുകള്‍ക്കുള്ള നിയന്ത്രണം കടുപ്പിച്ച്‌ ജില്ലാ ശുചിത്വ മിഷൻ. നിരോധിത പി.വി. സി ഫ്ലക്സ് ഉപയോഗിച്ച്‌ നിര്‍മിച്ച പരസ്യ ബോര്‍ഡുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ശുചിത്വമിഷന്റെ നേതൃത്വത്തിലുള്ള മാലിന്യ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി.

ഫ്ലക്സ് പ്രിന്റിംഗ് പ്രസ്സുകളില്‍ എൻഫോഴ്സ്മെന്റ്സ് കോഡിന്റെ പരിശോധന ആരംഭിച്ചു. പേരൂര്‍ക്കട, കവടിയാര്‍, ശാസ്‌തമംഗലം എന്നിവിടങ്ങളിലെ പ്രസ്സുകളിലാണ് പരിശോധന നടന്നത്. പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ സാമ്ബിളുകള്‍ സ്‌ക്വാഡ് ശേഖരിച്ചു. ശേഖരിച്ച സാമ്ബിളുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കൈമാറും.

നിരോധിത വസ്തുവാണെന്ന് കണ്ടെത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നു ജില്ലാ മാലിന്യ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ മറ്റ് ഫ്ലക്സ് പ്രിന്റിംഗ് പ്രസ്സുകളിലും പരിശോധനകള്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here