രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള സൂചന നൽകുകയാണ് കങ്കണ റണാവത്ത്.

0
85

സിനിമയ്ക്ക് പുറമെ തന്റെ പ്രസ്താവനകളിലൂടെയും വെളിപ്പെടുത്തലുകളിലൂടെയും താരം ശ്രദ്ധനേടാറുണ്ട്. തേജസ് ആണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പ്രതീക്ഷിച്ചതുപോലെ വിജയം നേടാൻ ചിത്രത്തിന് ആയിരുന്നില്ല. എയർഫോഴ്സ് പൈലറ്റിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് തേജസ്. സർവേഷ് മേവാരയാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള സൂചന നൽകുകയാണ് കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചനയാണ് താരം നൽകിയത്. ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിച്ചാൽ താൻ മത്സരിക്കുമെന്നാണ് കങ്കണ പറഞ്ഞത്.

ഗുജറാത്തിലെ ദ്വാരകാധീഷ് ക്ഷേത്ര ദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുയായിരുന്നു കങ്കണ. ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങളും കങ്കണ പങ്കുവെച്ചിട്ടുണ്ട്. ദിവസങ്ങളോളം താൻ അസ്വസ്ഥയായിരുന്നുവെന്നും ഇപ്പോൾ തന്റെ മനസിന് സമാധാനം ലഭിച്ചുവെന്നും കങ്കണ പറഞ്ഞു. കങ്കണയുടെ വാക്കുകൾ: ‘കുറച്ച് ദിവസങ്ങളായി എന്റെ ഹൃദയം വല്ലാതെ അസ്വസ്ഥമായിരുന്നു, ദ്വാരകാധീഷ് സന്ദർശിക്കാൻ എന്റെ മനസ് പറഞ്ഞു. ശ്രീകൃഷ്ണന്റെ ഈ ദിവ്യനഗരിയായ ദ്വാരകയിൽ വന്നയുടനെ, എന്റെ ആശങ്കകളെല്ലാം തകർന്ന് എന്റെ കാൽക്കൽ വീണതുപോലെ തോന്നി. എന്റെ മനസ്സ് സ്ഥിരമായി, എനിക്ക് അനന്തമായ സന്തോഷം തോന്നി. ദ്വാരകയുടെ നാഥാ, അങ്ങയുടെ അനുഗ്രഹം ഇതുപോലെ സൂക്ഷിക്കുക. ഹരേ കൃഷ്ണ’ കങ്കണ കുറിച്ചു.’

LEAVE A REPLY

Please enter your comment!
Please enter your name here