കാര്‍ഷിക സര്‍വകലാശാലയിലും പിന്‍വാതില്‍ നിയമനം; 84 ഒഴിവുകളില്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തത് 7 എണ്ണം മാത്രം.

0
63

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പിന്‍വാതില്‍ നിയമനം. നിയമനം പി എസ് സിക്ക് വിട്ടിട്ടും സര്‍വകലാശാല 34 ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്തി. 84 ഒഴിവുകളില്‍ ഏഴെണ്ണം മാത്രമാണ് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. 41 തസ്തികകളില്‍ കൂടി സ്ഥിരപ്പെടുത്താനുള്ള നീക്കം നടത്തി. ഡ്രൈവര്‍ ഒഴിവുകള്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്ററായി പുനര്‍നാമകരണം ചെയ്തിട്ടില്ലെന്ന സര്‍വകശാലയുടെ വാദം തള്ളുന്ന രേഖകള്‍  ലഭിച്ചു.

നിയമനം പിഎസ്സിക്ക് വിട്ടിട്ടും 34 ഡ്രൈവര്‍മാരെ സര്‍വകലാശാല സ്ഥിരപ്പെടുത്തിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 2020ലാണ് സംസ്ഥാന സര്‍ക്കാര്‍ അനധ്യാപക നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. 46 തസ്തികകളിലേക്ക് സ്ഥിരപ്പെടുത്തല്‍ നടപടി സര്‍വകലാശാല കൈകൊണ്ടു, പി എസ് സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നു, ഏഴ് ഒഴിവുകള്‍ മാത്രമാണ് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും രേഖകള്‍ തെളിയിക്കുന്നു.

84 ഒഴിവുകള്‍ ഉള്ളപ്പോഴാണ് ഏഴ് ഒഴിവുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇനി നാല് ഒഴിവുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാനാകൂ എന്നും സര്‍വകലാശാല വ്യക്തമാക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here