മലപ്പുറം: പ്രശസ്ത നാടന്‍പാട്ട് കലാകാരന് ജിതേഷ് കക്കിടിപ്പുറം മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്നു ജിതേഷ് എന്ന് റിപ്പോർട്ടുണ്ട്. മലയാളികൾ ഒന്നടക്കം ഏറ്റുപാടിയ ‘കൈതോല പായ വിരിച്ച്’ എന്ന നാടൻ പാട്ടെഴുതിയത് ഇദ്ദേഹമാണ്.