അലാസ്ക: അമേരിക്കയിലെ അലാസ്കയിൽ ആകാശത്തുവച്ച് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ ഏഴു പേർ മരിച്ചതായാണ് വിവരം. യുഎസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗവും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു.സംസ്ഥാനത്തെ കോൺഗ്രസിൽ പ്രതിനിധീകരിക്കുന്ന ഗാരി നോപ്പ് ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
കെനായി പെനിൻസുലയിലെ നഗരമായ സോൾഡോട്ട്നയിലെ വിമാനത്താവളത്തിന് സമീപമാണ് സംഭവമുണ്ടായത്. ഇരുവിമാനങ്ങളിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് റിപ്പോർട്ടുകൾ.
വിമാന അവശിഷ്ടങ്ങളിൽ ചിലത് ഹൈവേയിലേക്കാണ് വീണത്.