99 രൂപയ്ക്ക് സിനിമ കാണാൻ അവസരം ഒരുങ്ങുന്നു.

0
111

ഒക്ടോബർ 13ന് ഈ തുകയിൽ സിനിമ കാണാൻ സാധിക്കുക. ഇതിനായുള്ള ബുക്കിംങ്ങുകൾ ആരംഭിച്ചു. ബുക്ക്‌മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളിൽ ഓഫർ തുകയ്ക്ക് ടിക്കറ്റ് ലഭ്യമായി തുടങ്ങി. രാജ്യമൊട്ടാകെ നാലായിരത്തോളം സ്‌ക്രീനുകളാണ് ഒരുങ്ങുന്നത്.

ഒക്ടോബർ 13ന് ഏത് സമയത്താണെങ്കിലും ഓഫർ ലഭിക്കും. ബുക്കിങ് അപ്പുകളിൽ 99 രൂപയ്ക്ക് പുറമെ അധിക ചാർജും ഈടാക്കും. എന്നാൽ തീയറ്ററുകളിലെ കൗണ്ടറുകളിൽ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്. എന്നാൽ ഐമാക്‌സ്, 4ഡിഎക്‌സ്, റിക്ലൈനർ തുടങ്ങിയ പ്രീമിയം വിഭാഗങ്ങൾക്ക് ഓഫർ ലഭ്യമല്ല. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഓഫർ ലഭ്യമല്ലെന്നും വിവരങ്ങളുണ്ട്.

മൾട്ടിപ്ലക്‌സ് അസ്സോസിയേഷന് കീഴിലുള്ള പി. വി. ആർ ഐനോക്‌സ്, സിനി പൊളിസ്, മിറാഷ് സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ2, മൂവി ടൈം. വേവ്, എം2 കെ, ഡിലൈറ്റ്, തുടങ്ങീ മൾട്ടിപ്ലക്‌സ് ശൃംഖലകളിലാണ് 99 രൂപയുടെ  ഓഫർ ലഭ്യമാവുന്നത്. സിനിമാ വ്യവസായത്തിന് ഉണർവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here