ഒടിടി സ്ട്രീമിംഗ് ആസ്വദിക്കുന്ന ഉപയോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു റിലയൻസ് ജിയോ. പുതുതായി അവതരിപ്പിച്ച ഈ ജിയോ എന്റർടൈൻമെന്റ് പ്രീപെയ്ഡ് പ്ലാനുകൾ വരിക്കാർക്ക് സീ5, സോണിലിവ് സബ്‌സ്‌ക്രിപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നു.
ജിയോ സിനിമാ ആപ്പിലെയും സോണിലിവ് , സീ5 എന്നിവയിലെയും പ്രീമിയം ഉള്ളടക്കം ഉപയോക്താക്കൾക്കായി ലഭ്യമാക്കാൻ മികച്ച ആനുകൂല്യങ്ങളോടെയാണ് പ്ലാനുകൾ വരുന്നത്. സബ്‌സ്‌ക്രൈബർമാർക്കുള്ള ബില്ലിംഗ് ലളിതമാക്കി ഒടിടി ആപ്പ് സബ്‌സ്‌ക്രിപ്‌ഷനുകളുടെ ദൈർഘ്യം അടിസ്ഥാന പ്ലാനുകളുമായി യോജിപ്പിക്കും. വാർഷിക പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ഇഎംഐ സൗകര്യവും ലഭ്യമാകും. പുതിയ പ്രീപെയ്ഡ് പ്ലാനുകൾ 2023 ഒക്‌ടോബർ 4 മുതൽ പ്രാബല്യത്തിലാകും.
365 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ
365 ദിവസത്തെ വാലിഡിറ്റിയുള്ള ജിയോ 3,662 രൂപ പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡാറ്റയും 64 കെബിപിഎസിൽ അൺലിമിറ്റഡ് ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, അൺലിമിറ്റഡ് 5G ഡാറ്റ, പ്രതിദിനം 100 SMS എന്നിവ ഉൾപ്പെടുന്നു. കൂടാതെ, വരിക്കാർക്ക് ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയ്‌ക്കൊപ്പം സോണിലിവ് , സീ5 എന്നിവയും ലഭിക്കും.
ജിയോ 3,226 രൂപ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, അൺലിമിറ്റഡ് 5 ജി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ നൽകുന്നു. ഇതിൽ സോണിലിവ്, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയും ലഭിക്കും. 3,225 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് 5 ജി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, സീ5, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവ ലഭിക്കും.
84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ
ജിയോ എന്റർടൈൻമെന്റ് 909 പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റയും പ്രതിദിന പരിധിയിൽ എത്തിയതിന് ശേഷം 64 കെബിപിഎസിൽ അൺലിമിറ്റഡ് ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും നൽകുന്നു. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയ്‌ക്കൊപ്പം സോണി ലിവ്, സീ5 എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ജിയോ 806 രൂപ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, അൺലിമിറ്റഡ് 5 ജി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. വരിക്കാർക്ക് സോണി ലൈവ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ജിയോ 805 രൂപ പ്ലാനിൽ സീ5 സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും, കൂടാതെ 806 രൂപ പ്ലാനിന്റെ അതേ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.