ജര്‍മ്മനിയിലേയ്ക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ്;

0
67

ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതി തുടരുന്നു. റിക്രൂട്ട്‌മെന്റിന്റെ ഭാഗമായ മൂന്നാംഘട്ട അഭിമുഖങ്ങള്‍ സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ തിരുവനന്തപുരത്ത് നടക്കും. മൂന്നാംഘട്ടത്തിലും 300 പേര്‍ക്കാണ് അവസരം. ജര്‍മ്മനിയില്‍ നിന്നുളള പ്രതിനിധികളുടെ നേതൃത്വത്തിലാണ് അഭിമുഖങ്ങള്‍.

പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ജര്‍മ്മന്‍ ഭാഷയില്‍ ബി.2 ലെവല്‍ പരിശീലനവും ലഭിക്കും. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന  നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. ഇത് വഴി കേരള സര്‍ക്കാറിനും, ജര്‍മ്മനിയ്ക്കും, നഴ്സിങ്ങ് പ്രൊഫഷണലുകള്‍ക്കും നേട്ടമാകുമെന്നതിനാലാണ് ട്രിപ്പിള്‍ വിന്‍ എന്ന നാമകരണം.

പദ്ധതിയെക്കുറിച്ച് കൂടുതലറിയാന്‍ www.norkaroots.org, www.nifl.norkaroots.org  എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

കേരളത്തില്‍ നിന്നുളള നഴ്സിങ്ങ് പ്രൊഫഷണലുകളെ ജര്‍മ്മനിയിലെ ആരോഗ്യമേഖലയിലേ്ക്ക് റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ 2021 ഡിസംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും, ജര്‍മ്മന്‍ ഗവണ്‍മെന്റും ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെച്ചത്. തുടര്‍ന്ന് 2022 മെയ് മാസത്തിലായിരുന്നു ആദ്യ ഇന്റര്‍വ്യൂ.

പദ്ധതിയുടെ ഭാഗമായി കേരളത്തിലും ജര്‍മ്മനിയില്‍ എത്തിയശേഷവുമുളള ജര്‍മ്മന്‍ ഭാഷാ പഠനവും, യാത്രാചെലവുകള്‍, റിക്രൂട്ട്മെന്റ് ഫീസ് എന്നിവയും പൂര്‍ണ്ണമായും സൗജന്യമാണ്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമുളള ഗോായ്‌ഥേ സെന്ററിലാണ് ജര്‍മ്മന്‍ ഭാഷാ പഠനം. പദ്ധതിയുടെ ഭാഗമായി തിരിഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭാഷാ പഠന കാലയളവിലുള്‍പ്പെടെ സ്‌റ്റൈപ്പെന്റ് ലഭ്യമാക്കുന്നതും ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ പ്രത്യേകതയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here