
സംസ്ഥാനമൊട്ടാകെ കോവിഡ് മൂലം ജനങ്ങള്‍ ദുരിതത്തില്‍ ഉഴലുന്പോള്‍ സര്‍ക്കാരിന്‍റെ പുതിയ ഉത്തവ് വിവാദമാകുന്നു. സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ വിഐപികള്‍ക്കായി പ്രത്യേക റൂമുകളൊരുക്കാന്‍ ഉത്തരവ് ആണ് വിവാദമായിരിക്കുന്നത് ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഉത്തരവ് ഇറക്കിയത്. വിഐപികള്‍ക്കും പ്രത്യേക പരിഗണന വേണ്ടവര്‍ക്കും മുറി ഒരുക്കണമെന്നാണ് ഉത്തരവ്.ഓരോ ആശുപത്രികളിലും മൂന്ന് മുറികള്‍ വീതം വിഐപികള്‍ക്കായി നീക്കിവെക്കണം എന്നാണ് ഉത്തരവിലെ നിർദ്ദേശം. മുറികളൊരുക്കാനുള്ള നിര്‍ദേശം ഡിഎംഒമാര്‍ക്ക് നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെകൂടുമ്പോഴാണ് വിഐപികള്‍ക്കായി പ്രത്യേക നീക്കം.