തിരുവനന്തപുരത്ത് മൂന്ന് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

0
88

തിരുവനന്തപുരം : കിളിമാനൂർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. റൂറൽ പൊലീസ് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് ഇവർ. ഇതേ തുടർന്ന് സ്റ്റേഷനിലെ സിഐയും എസ്‌ഐയും നിരീക്ഷണത്തിൽ പോയി.

നേരത്തെ മാല മേഷണവുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സ്റ്റേഷനിലെ 13 ഓളം പൊലീസുകാർ നിരീക്ഷണത്തിൽ പോയിരുന്നു. ഇവരിൽ നടത്തിയ ആന്റീജൻ പരിശോധനയിലാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here