തിരുവനന്തപുരത്ത് കൂടുതല്‍ പോലീസുകാര്‍ക്ക് കോവി‍ഡ്

0
84

കൊവിഡ് രോഗബാധ രൂക്ഷമായി തുടരുന്ന തലസ്ഥാനത്ത് കൂടുതൽ പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചു.
കിളിമാനൂർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്റ്റേഷനിലെ സിഐയും, എസ്ഐയുമടക്കം കൂടുതൽ പൊലീസുകാർ നിരീക്ഷണത്തിൽ പോയി. നേരത്തെ ഇവിടെ ഒരു മോഷണകേസ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാകാം പൊലീസുകാർക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തലസ്ഥാനത്ത് തീരദേശ ക്ലസ്റ്റിന് പുറത്തേക്കും രോഗം പടരുകയാണ്. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഒരു ഡോക്ടർക്കും ഹൃദയശസ്ത്രക്രിയ വാർഡിലെ ഒരു രോഗിക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. അഞ്ചുതെങ്ങ്, പുതുക്കുറുശ്ശി, പൊഴിയൂർ, പുല്ലുവിള ക്ലസ്റ്ററുകളുടെ സമീപ്രദേശങ്ങളിലും ആശങ്ക അകലുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here