ക‌ര്‍ണാടകയില്‍ നിന്നുള്ള ഹൈബ്രിട്ട് തൈ നട്ടു; 45 ദിവസം കൊണ്ട് നൂറ് മേനി പൂവിരിഞ്ഞ് രമേശന്റെ തോട്ടം.

0
65

ചെണ്ടുമല്ലി കൃഷിയുടെ വിജയഗാഥ രചിച്ച്‌ കുനിശേരി പാറക്കുളം അരക്കോട് സ്വദേശിയായ രമേഷ്. നെന്മാറ പഞ്ചായത്തില്‍ സീനിയര്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന അദ്ദേഹം തന്റെ നെല്‍പ്പാടത്തെ 20 സെന്റിലാണ് ചെണ്ടുമല്ലി കൃഷി പരീക്ഷിച്ച്‌ നൂറുമേനി വിജയം കൊയ്‌തെടുത്തത്.

പച്ചക്കറിയും നെല്ലും വാഴയും മറ്റും പതിവായി കൃഷി ചെയ്യുന്നുണ്ട്. കര്‍ണാടക, വണ്ടിത്താവളം എന്നിവിടങ്ങളില്‍ നിന്ന് ഹൈബ്രിഡ് ചെണ്ടുമല്ലി തൈകള്‍ വാങ്ങിയാണ് കൃഷി ചെയ്തത്. കാലാവസ്ഥയും മഴക്കുറവും തുടക്കത്തില്‍ പ്രയാസം സൃഷ്ടിച്ചെങ്കിലും 45 ദിവസം കൊണ്ട് വച്ചുപിടിപ്പിച്ച 2400 തൈകള്‍ മൊട്ടിട്ടു.

അവധി ദിവസങ്ങളിലും രാവിലെയും വൈകിട്ടും ചെടികളെ പരിചരിച്ചു. ഭാര്യ സുജിതയും മക്കളായ ആദിദേവും സൂര്യദേവും സഹായത്തിനെത്തിയപ്പോള്‍ രണ്ടുമാസം കൊണ്ട് കുങ്കുമവും മഞ്ഞയും നിറമുള്ള പൂക്കള്‍ പൂത്തുലഞ്ഞു.
പരീക്ഷണ കൃഷി വിജയിച്ചതോടെ അടുത്ത വര്‍ഷം കൂടുതല്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് രമേഷ്.

LEAVE A REPLY

Please enter your comment!
Please enter your name here