ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്നാട്ടിൽ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി. ഇളവുകളോടെയാണ് നീട്ടിയത്. എന്നാൽ എല്ലാ ഞായറാഴ്ചകളിലും സമ്പൂർണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിനും ജില്ലാ അതിര്‍ത്തികള്‍ കടക്കുന്നതിനും ഇ- പാസ് നിര്‍ബന്ധമാക്കാനും സർക്കാർ തീരുമാനിച്ചു. ഓഗസ്റ്റ് രണ്ട്, ഒമ്പത്, 16, 23, 30 തീയതികളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.