എ എന്‍ ഷംസീര്‍ വിശ്വാസികളോട് മാപ്പ് പറയണം; എൻഎസ്എസ്

0
75

സ്‌പീക്കർ എ എൻ ഷംസീറിനെതിരെ എൻ എസ് എസ്. സ്പീക്കറായി തുടരാൻ അർഹതയില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയില്‍ പറഞ്ഞു. വിശ്വാസികളുടെ വികാരങ്ങളെ ഷംസീർ വ്രണപ്പെടുത്തി.പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. ഹൈന്ദവ ആരാധന മൂർത്തിക്കെതിരായ സ്പീക്കറുടെ പരാമർശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന വിധം സ്പീക്കര്‍ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാനുള്ള ബാധ്യതയുണ്ടെന്നും എന്‍എസ്എസ് അറിയിച്ചു.

ഷംസീറിന്റെ പ്രസ്താവന അതിരുകടന്നുപോയി. ഓരോ മതത്തിനും അതിന്റേതായ വിശ്വാസ പ്രമാണങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശങ്ങളോ ഇല്ല. മതസ്പര്‍ധ വളര്‍ത്തുന്ന പെരുമാറ്റം ആരുടെ ഭാഗത്ത് നിന്നും ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല.’ ജി സുകുമാരന്‍ നായര്‍ പറഞ്ഞു’.

ഗണപതി എന്ന ഹൈന്ദവ ആരാധനാമൂര്‍ത്തി കേവലം മിത്തു മാത്രമാണെന്ന് ഷംസീര്‍ പ്രസംഗിച്ചുവെന്നാണ് വലതുപക്ഷ സംഘടനകളുടെ പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here