കരുതിയിരിക്കണം ഹെപ്പറ്റൈറ്റിസിനെ! ഈ ലക്ഷണങ്ങള്‍ അപകടകരം.

0
97

കരള്‍ വീക്കത്തിന് കാരണമാകുന്ന കരള്‍ സംബന്ധമായ രോഗമാണ് ഹെപ്പറ്റൈറ്റിസ്. ജീവന് തന്നെ അപകടകരമായ ഈ രോഗത്തെ കുറിച്ച് അവബോധം നല്‍കാനായി എല്ലാ വര്‍ഷവും ജൂലൈ 28 ന് ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. ഇതിലൂടെ അണുബാധ നേരത്തെ തന്നെ കണ്ടെത്തുന്നതിനെക്കുറിച്ചും രോഗം തടയുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നു. 2030-ഓടെ ഹെപ്പറ്റൈറ്റിസ് ഇല്ലാതാക്കാനും ഈ ദിനം ലക്ഷ്യമിടുന്നു.

ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ ഒരു കൂട്ടം അണുബാധകള്‍ ഈ രോഗത്തിനുണ്ട്. ഇവയില്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മിക്കവാറും അണുബാധകള്‍ കണ്ടെത്താതെ പോകുന്നതിനാല്‍ ഓരോ വര്‍ഷവും ഒരു ദശലക്ഷത്തിലധികം മരണങ്ങളും ഓരോ പത്ത് സെക്കന്‍ഡിലും ഒരാള്‍ക്ക് വിട്ടുമാറാത്ത അണുബാധയും ഉണ്ടാകുന്നു.

ചരിത്രം

1967-ല്‍ അമേരിക്കന്‍ ഡോക്ടറായ ബറൂച്ച് സാമുവല്‍ ബ്ലംബെര്‍ഗാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടെത്തിയത്. പിന്നീട് നോബേല്‍ സമ്മാന ജേതാവ് കൂടിയായ അദ്ദേഹത്തെ ആദരിക്കുന്നതിനായാണ് ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിച്ച് തുടങ്ങിയത്. 2007-ല്‍ ഈ ദിനം രൂപീകരിക്കുകയും 2008-ല്‍ ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിച്ച് തുടങ്ങുകയുമായിരുന്നു.

പ്രാധാന്യം

രോഗം ഭേദമാക്കാനുള്ള സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിലും സംക്രമണം തടയുന്നതിലും ഈ ദിനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം ആവശ്യമാണ്.

ഈ വര്‍ഷത്തെ പ്രമേയം

‘ഒരു ജീവിതം, ഒരു കരള്‍’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന പ്രമേയം. ‘ഹെപ്പറ്റൈറ്റിസ് പരിചരണം നിങ്ങളിലേക്ക് അടുപ്പിക്കുക’ എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പ്രമേയം.

രോഗലക്ഷണങ്ങള്‍

വിശപ്പില്ലായ്മ

ചര്‍മ്മത്തിലും കണ്ണുകളിലും മഞ്ഞ നിറം (മഞ്ഞപ്പിത്തം)

വയറു വേദന

സന്ധി വേദന

ക്ഷീണം

പെട്ടെന്ന് ഭാരം കുറയുന്നത്

ഓക്കാനം

പനി

ക്ഷീണം

ഓക്കാനം

വയറുവേദന

ലോകാരോഗ്യ സംഘടനയെ സംബന്ധിച്ചിടത്തോളം മെച്ചപ്പെട്ട ചികിത്സയ്ക്കും പരിചരണത്തിനുമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കമ്മ്യൂണിറ്റികളിലും ഹെപ്പറ്റൈറ്റിസ് പരിചരണം നല്‍കേണ്ടതിന്റെ പ്രാധാന്യം കാണിക്കുന്നതിനാണ് ഈ ദിനം. രോഗം പൂര്‍ണമായും ഇല്ലാതാക്കാന്‍ ചില പ്രത്യേക ലക്ഷ്യങ്ങള്‍ കൈവരിക്കണമെന്നും ഡബ്ലുഎച്ച്ഒ രാജ്യങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here