മുതിർന്ന ആർഎസ്എസ് ദേശീയ നേതാവും മുൻ സഹസർ കാര്യവാഹുമായ മദൻ ദാസ് ദേവി (81) അന്തരിച്ചു. 20 വർഷത്തിലധികം എബിവിപി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു. ബംഗളൂരുവിലായിരുന്നു അന്ത്യം.ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ 4 മണി വരെ ബംഗളൂരുവിലെ ആർഎസ്എസ് പ്രാന്ത കാര്യാലയത്തിൽ മൃതദേഹം അന്ത്യദർശനത്തിന് വെക്കും. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 11 മണിക്ക് മഹാരാഷ്ട്രയിലെ പൂനെയിൽ നടക്കും.