മണിപ്പൂര്‍ വിഷയത്തില്‍ പ്രതിഷേധം; ഇരുസഭകളിലും ബഹളം

0
58

മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയിലും ലോക്‌സഭയിലും പ്രതിഷേധവുമായി പ്രതിപക്ഷം. സര്‍ക്കാര്‍ ഒളിച്ചോടുന്നെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.

അടിയന്തര പ്രമേയ നോട്ടീസ് ഉയര്‍ത്തി പ്ലക്കാര്‍ഡുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ പ്രതിഷേധിച്ചു. പ്രധാനമന്ത്രി മറുപടി പറയണമെന്നെവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെത്തുടര്‍ രാജ്യസഭയും ലോകസഭയും നിര്‍ത്തിവെച്ചിരുന്നു.

സഭാ നടപടികള്‍ വീണ്ടും ആരംഭിച്ചപ്പോഴും പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി. വിഷയത്തില്‍ പ്രതിപക്ഷം വലിയതോതിലുള്ള പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. അതേസമയം മണിപ്പൂരില്‍ സ്‌കൂളുകള്‍ക്ക് കലാപകാരികള്‍ തീയിട്ടിരുന്നു. മിസോറാമില്‍ നിന്ന് മെയ്തികളുടെ പാലായനം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here