‘ആർട്ടിക്കിൾ 21’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി.

0
62

അജു വർഗീസ്, ജോജു ജോർജ്, ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആർട്ടിക്കിൾ 21’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. ജൂലൈ 28ന് ‘ആർട്ടിക്കിൾ 21’ ചെമ്മീൻ സിനിമാസ് തിയെറ്ററുകളിലെത്തിക്കുന്നു.

ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. വാക് വിത്ത് സിനിമാസിന്റെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഷ്കർ നിർവ്വഹിക്കുന്നു. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ ഈണം പകരുന്നു.

എഡിറ്റർ- സന്ദീപ് നന്ദകുമാർ, പശ്ചാത്തല സംഗീതം- ഗോപി സുന്ദർ, കോ പ്രൊഡ്യൂസർ- രോമഞ്ച് രാജേന്ദ്രൻ, സൈജു സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ- ശശി പൊതുവാൾ, കല- അരുൺ പി. അർജ്ജുൻ, മേക്കപ്പ്- റഷീദ് അഹമ്മദ്, വസ്ത്രലങ്കാരം- പ്രസാദ് അന്നക്കര, സ്റ്റിൽസ്-സുമിത് രാജ്, ഡിസൈൻ- ആഷ്‌ലി ഹെഡ്, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ലിദീഷ് ദേവസ്സി, അസോസിയേറ്റ് ഡയറക്ടർ- ഇംതിയാസ് അബൂബക്കർ, വിതരണം- ചെമ്മീൻ സിനിമാസ്, പി.ആർ.ഒ. – എ.എസ്. ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here