കുരുക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

0
72

ക്രൈം ത്രില്ലറായ കുരുക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചലച്ചിത്ര താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടേയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്    പ്രകാശനം ചെയ്തത്.  കേന്ദ്ര കഥാപാത്രമായ സി.ഐ. സാജൻ ഫിലിപ്പിനെ അവതരിപ്പിക്കുന്ന അനിൽ ആൻ്റോയുടെ ഔദ്യോഗിക വേഷത്തിലുള്ള ഫോട്ടോയോടെയാണ് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്. പൂർണ്ണമായും ക്രൈം ത്രില്ലർ വിഭാഗത്തിലാണ് ചിത്രം. നവാഗതനായ അഭിജിത്ത് നൂറണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയാണ് കുരുക്ക്.

നിഷാ ഫിലിംസിന്റെ  ബാനറിൽ ഷാജി പുനലാലാണ് നിര്‍മ്മാണം. ബാലാജി ശർമ്മ, മീരാ പ്രദീപ്, മഹേഷ്, ശ്രീജിത്ത് ശീകാന്ത്, സുബിൻ, ടാർസൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഗാനങ്ങൾ – രാജേഷ്, നീണ്ടകര ഷാനി ഭുവൻ, സംഗീതം – യു.എസ്. ദീക്ഷിത്, ഛായാഗ്രഹണം -റെജിൻ സാന്റോ, കലാസംവിധാനം – രതീഷ് വലിയ കളങ്ങര. കോ-റൈറ്റർ & ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – ജിംഷാർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുഹാസ് അശോകൻ.

പ്രൊജക്റ്റ് ഡിസൈനർ – അഖിൽ അനിരുദ്ധ്. ഫിനാൻസ് മാനേജര് – അക്ഷയ് .ജെ. ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം . പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് കുര്യൻ ജോസഫ്., പ്രൊഡക്ഷൻ കൺട്രോളർ-മുരുകൻ.എസ്. വാഴൂർ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here