ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇനിമുതൽ മികച്ച വെബ്സീരീസിനുള്ള പുരസ്കാരവും.

0
95

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇനിമുതൽ മികച്ച വെബ്സീരീസിനുള്ള പുരസ്കാരവും. ഇന്ത്യൻ ഭാഷയിൽ ചിത്രീകരിച്ച ഒറിജിനൽ സീരീസുകൾക്കാണ് പുരസ്കാരം ലഭിക്കുകയെന്ന് കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാ​ഗ് ഠാക്കൂർ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് മന്ത്രി ഐ എഫ്.എഫ്ഐ യിലെ പുതിയ മത്സരവിഭാ​ഗം പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ ഒടിടി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ചലച്ചിത്രമേളയിൽ വെബ്സീരീസുകൾക്കുള്ള പുരസ്കാരവും നൽകുന്നത്. പുതിയ സൃഷ്ടികൾ ഉണ്ടാകുക, ഇന്ത്യൻ ഭാഷകളിലെ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുക, അസാധാരണമായ കഴിവുകളെ തിരിച്ചറിയുക, ഒടിടി വ്യവസായത്തിന്റെ വളർച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുരസ്കാരം ലക്ഷ്യമിടുന്നുണ്ട്. ​ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വെബ്സീരീസുകൾക്കുള്ള പുരസ്കാരവും ഉൾപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു.

“അസാമാന്യ പ്രതിഭകളാൽ സമ്പന്നമാണ് ഇന്ത്യ. ലോകത്തെ നയിക്കാൻ തയ്യാറുള്ള, ഒരു കോടി സ്വപ്നങ്ങളുള്ള, ഉയർച്ചയും അഭിലാഷവുമുള്ള ഒരു പുതിയ ഇന്ത്യയുടെ കഥ പറയാൻ ഞാൻ നിങ്ങളെ സ്വാ​ഗതം ചെയ്യുന്നു. ഏതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിൽ സംപ്രേക്ഷണം ചെയ്യുന്ന, ഇന്ത്യൻ ഭാഷയിൽ ചിത്രീകരിച്ച യഥാർത്ഥ വെബ് സീരീസിനാണ് പുരസ്കാരം നൽകുന്നത്. ഈ വർഷം മുതൽ എല്ലാവർഷവും വെബ്സീരീസുകൾക്കുള്ള പുരസ്കാരം നൽകും.” അനുരാ​ഗ് താക്കൂർ വ്യക്തമാക്കി.

2023 നവംബർ 20 മുതൽ നവംബർ 28 വരെയാണ് 54-ാമത് ഐഎഫ്എഫ്ഐ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here