മലപ്പുറം കുണ്ടൂരിൽ കുട്ടികൾക്ക് നേരെ തെരുവ് നായാക്കൂട്ടങ്ങൾ.

0
124

മലപ്പുറം കുണ്ടൂരിൽ കുട്ടികൾക്ക് നേരെ തെരുവ് നായാക്കൂട്ടങ്ങൾ പാഞ്ഞടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നാല് നായ്ക്കളാണ് ആക്രമിക്കാൻ പാഞ്ഞെടുത്ത്. ഒരു കുട്ടി ഒരു വീട്ടിലേക്ക് ഓടിക്കയറി. തലനാരിഴയ്ക്കാണ് നായയിൽ നിന്ന് കടിയേൽക്കാതെ കുട്ടി രക്ഷപ്പെട്ടത്.

ഇന്നലെ രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. കുണ്ടൂർ സ്വദേശിയായ കമറുദ്ദീന്റെ രണ്ട് മക്കൾ പെരുന്നാൾ നിസ്‌കാരത്തിനായി പോവുന്നതിനിടെയാണ് തെരുവുനായ ആക്രമിക്കാൻ വന്നത്. രണ്ട് കുട്ടികളും രണ്ടായി പിരിഞ്ഞ് ഓടുകയായിരുന്നു. ഒരു കുട്ടി സമീപത്തെ വീട്ടിലേക്കാണ ഓടിക്കയറിയത്. പിന്നാലെ ഈ വീട്ടുകാർ തെരുവുനായ കൂട്ടത്തെ തുരത്തി ഓടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here