എക്കാലത്തെയും ആരാധകരുടെ ഇഷ്ടപെട്ട നടിയാണ് ഖുശ്‍ബു. തമിഴിൽ മാത്രമല്ല മലയാളത്തിലും നടി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ ഖുശ്‍ബു ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
വ്യായാമം ചെയ്യുന്നതിന്റെ ഫോട്ടോയാണ് ഖുശ്‍ബു പങ്കുവെച്ചിരിക്കുന്നത്. ഫ്ലെക്സിബിലിറ്റി ടെസ്റ്റ് ചെയ്യുകയാണ് എന്ന കുസൃതിയോടെയുള്ള ക്യാപ്ഷനുമായാണ് ഖുശ്‍ബു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നു. മകള്‍ തടികുറച്ചതിനറെ സന്തോഷം പങ്കുവെച്ച് അടുത്തിടെ ഖുശ്‍ബു ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയും ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു.