മസാല ദോശക്കൊപ്പം സാമ്ബാര്‍ നല്‍കിയില്ല; ഹോട്ടലിന് പിഴയിട്ട്കോടതി.

0
94

ട്ന: മസാല ദോശക്കൊപ്പം സാമ്ബാര്‍ നല്‍കാത്തതിന് ഹോട്ടലിന് കോടതി പിഴയിട്ടു. ബിഹാറിലെ ഹോട്ടലുടമയോടാണ് മസാല ദോശയ്ക്കൊപ്പം സാമ്ബാര്‍ നല്‍കാത്തതിന് 3500 പിഴ നല്‍കാന്‍ കോടതി വിധിച്ചത്.

നാല്‍പ്പത്തിയഞ്ച് ദിവസത്തിനുള്ളില്‍ പിഴയടക്കണമെന്നും കോടതി വിശദമാക്കി. അല്ലാത്ത പക്ഷം 8 ശതമാനം പലിശ കൂടി തുകയ്ക്ക് ഈടാക്കുമെന്നും കോടതി വിശദമാക്കി.

മനീഷ് പതക് എന്ന അഭിഭാഷകനാണ് ബിഹാറിലെ ദോശക്കടയ്ക്കെതിരെ പരാതി നല്‍കിയത്.140 രൂപ വിലയുള്ള സ്പെഷ്യല്‍ മസാല ദോശയാണ് മനീഷ് പതക് ആവശ്യപ്പെട്ടത്. എന്നാല്‍ മസാല ദോശയ്ക്കൊപ്പം അഭിഭാഷകന് സാമ്ബാര്‍ നല്‍കിയിരുന്നില്ല. സോസ് മാത്രമാണ് മസാല ദോശക്ക് കറിയായി നല്‍കിയതെന്നാണ് അഭിഭാഷകന്‍ പരാതിപ്പെട്ടത്.

11 മാസത്തെ വിചാരണയ്ക്ക് ശേഷമാണ് ഹോട്ടലിന് പിഴയിടുന്നത്. മാനസിക, ശാരീരിക, സാമ്ബത്തിക നഷ്ടത്തിന് പിഴയായി 2000 രൂപയും മറ്റ് നാശനഷ്ടങ്ങള്‍ക്കായി 1500 രൂപയും പഴയായി നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here