മോഷണക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി.

0
76

ലുവ: നിരവധി മോഷണക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. ഇരമല്ലൂര്‍ നെല്ലിക്കുഴി ഇടനാടു ഭാഗത്ത് വാടകക്ക് താമസിക്കുന്ന കോതമംഗലം കറുകടം മറ്റത്തില്‍ വീട്ടില്‍ മിഥുൻ ലാലിനെയാണ് (20) ഒരു വര്‍ഷത്തേക്ക് നാട് കടത്തിയത്.

ഓപറേഷൻ ഡാര്‍ക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ റേഞ്ച് ഡി.ഐ.ജി ഡോ. എ. ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ജനുവരിയില്‍ കോതമംഗലം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നാട് കടത്തിയത്. ഓപറേഷൻ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി 59 പേരെ നാട് കടത്തി. 81 പേരെ ജയിലിലടച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here