വിഷു, ഈസ്‌റ്റർ അവധി: ബെംഗളൂരു യാത്രയ്ക്ക് ടിക്കറ്റ് കിട്ടാതിരിക്കില്ല; സ്പെഷ്യൽ സർവീസുമായി കെഎസ്‌ആർടിസി, ബുക്കിങ് ആരംഭിച്ചു

0
10

തിരുവനന്തപുരം: വിഷു, ഈസ്റ്റർ അവധിയോടനുബന്ധിച്ച് കൂടുതൽ അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. ഏപ്രിൽ 8 മുതൽ 22 വരെയാണ്‌ പ്രത്യേക സർവീസ്‌ നടത്തുകയെന്ന്‌ കെഎസ്‌ആർടിസി (ഓപ്പറേഷൻസ്‌) എക്‌സിക്യുട്ടീവ്‌ ഡയറക്ടർ അറിയിച്ചു. കേരളത്തിലെ വിവിധ നഗരങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുണ്ടാകും. നിലവിലുള്ളവയ്‌ക്ക്‌ പുറമെയാണ് അധിക സർവീസുകൾ.

അധിക സർവീസുകൾ നടത്താനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലേക്കുള്ള പതിവ് സർവീസുകളുടെ ടിക്കറ്റുകളെല്ലാം നേരത്തെ ബുക്കിങ് പൂർത്തിയായിരുന്നു. ഈ സാഹചര്യത്തിലാണ് സ്പെഷ്യൽ സർവീസ്. കർണാടക ആർടിസി നേരത്തെ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചിരുന്നു

ഏപ്രിൽ ഒൻപത് മുതൽ 21 വരെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള അധിക സർവീസുകൾ

  1. 19:45 ബെംഗളൂരു – കോഴിക്കോട് (SF.)(കുട്ട മാനന്തവാടി വഴി)
  2. 20:15 ബാംഗ്ലൂർ – കോഴിക്കോട് (SF.) (കുട്ട മാനന്തവാടി വഴി)
  3. 20.50 ബാംഗ്ലൂർ – കോഴിക്കോട് (SF.) (കുട്ട, മാനന്തവാടി വഴി)
  4. 19:15 ബാംഗ്ലൂർ – തൃശൂർ(S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
  5. 17:30 ബാംഗ്ലൂർ – എറണാകുളം(S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
  6. 18:30 ബാംഗ്ലൂർ – എറണാകുളം(S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
  7. 18:10 ബാംഗ്ലൂർ – കോട്ടയം (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
  8. 20:30 ബാംഗ്ലൂർ – കണ്ണൂർ(S/Dlx.) (ഇരിട്ടി, മട്ടന്നൂർ വഴി)
  9. 21:45 ബാംഗ്ലൂർ – കണ്ണൂർ(S/Dlx.) (ഇരിട്ടി, മട്ടന്നൂർ വഴി)
  10. 19:30 ബാംഗ്ലൂർ – തിരുവനന്തപുരം(S/Exp.)( നാഗർകോവിൽ വഴി)
  11. 19:30 ചെന്നൈ – എറണാകുളം (S/Dlx.)( സേലം, കോയമ്പത്തൂർ വഴി )
  12. 18:45 PM ബാംഗ്ലൂർ – അടൂർ(S/Exp.) (സേലം,കോയമ്പത്തൂർ)
  13. 19:10 PM ബാംഗ്ലൂർ – കൊട്ടാരക്കര(S/Exp.) (സേലം,കോയമ്പത്തൂർ)
  14. 18:00 PM ബാംഗ്ലൂർ – പുനലൂർ(S/Exp.) (സേലം,കോയമ്പത്തൂർ)
  15. 18:20 PM ബാംഗ്ലൂർ – കൊല്ലം (സേലം,കോയമ്പത്തൂർ)
  16. 19:10 ബാംഗ്ലൂർ – ചേർത്തല (സേലം,കോയമ്പത്തൂർ)
  17. 19:00 ബാംഗ്ലൂർ – ഹരിപ്പാട് (സേലം,കോയമ്പത്തൂർ)

 

ഏപ്രിൽ എട്ട് മുതൽ 21 വരെ വരെ കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അധിക സർവീസുകൾ

  1. 20:45 കോഴിക്കോട് – ബാംഗ്ലൂർ(SF) (മാനന്തവാടി, കുട്ട വഴി)
  2. 21:15 കോഴിക്കോട് – ബാംഗ്ലൂർ(SF) (മാനന്തവാടി, കുട്ട വഴി)
  3. 21:45 കോഴിക്കോട് – ബാംഗ്ലൂർ(SF) (മാനന്തവാടി, കുട്ട വഴി)
  4. 19:45 തൃശൂർ – ബാംഗ്ലൂർ(S/Exp.) (കോയമ്പത്തൂർ, സേലം വഴി )
  5. 17:30 എറണാകുളം – ബാംഗ്ലൂർ(S/Dlx.) (കോയമ്പത്തൂർ, സേലം വഴി )
  6. 18:30 എറണാകുളം – ബാംഗ്ലൂർ(S/Dlx.) (കോയമ്പത്തൂർ, സേലം വഴി )
  7. 18:10 കോട്ടയം – ബാംഗ്ലൂർ(S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
  8. 20:10 കണ്ണൂർ – ബാംഗ്ലൂർ(SF) (മട്ടന്നൂർ, ഇരിട്ടി വഴി)
  9. 21:40 കണ്ണൂർ – ബാംഗ്ലൂർ(SF) (ഇരിട്ടി, കൂട്ടുപുഴ വഴി)
  10. 18:00 തിരുവനന്തപുരം-ബാംഗ്ലൂർ(S/Dlx.) (നാഗർകോവിൽ, മധുര വഴി)
  11. 19:30 എറണാകുളം ചെന്നൈ(S/Dlx.) (കോയമ്പത്തൂർ, സേലം വഴി )
  12. 16:20 അടൂർ – ബാംഗ്ലൂർ(S/Dlx.) (കോയമ്പത്തൂർ, സേലം വഴി )
  13. 17:20 കൊട്ടാരക്കര – ബാംഗ്ലൂർ(S/Dlx.)- (കോയമ്പത്തൂർ, സേലം വഴി)
  14. 17:30 പുനലൂർ – ബാംഗ്ലൂർ(S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
  15. 18:00 കൊല്ലം – ബാംഗ്ലൂർ (S/Dlx.) (കോയമ്പത്തൂർ, സേലം വഴി )
  16. 18:30 ഹരിപ്പാട് – ബാംഗ്ലൂർ(S/Dlx.)- (കോയമ്പത്തൂർ, സേലം വഴി )
  17. 19:00 ചേർത്തല – ബാംഗ്ലൂർ(S/Dlx.) (കോയമ്പത്തൂർ, സേലം വഴി )

LEAVE A REPLY

Please enter your comment!
Please enter your name here