കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49) ആണ് മരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല.
ഇന്ന് കോവിഡ് ബാധിച്ച് സംസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. നേരത്തെ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസൻ (67)മരിച്ചിരുന്നു.
ഹൃദ്രോഗിയായിരുന്നു കുട്ടിഹസനെ ജൂലൈ 25-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് പുലർച്ചെ രോഗം മൂർച്ഛിച്ച് മരണപ്പെടുകയായിരുന്നു.