‘കരയുന്ന കുഞ്ഞിനും പാലില്ലാത്ത അവസ്ഥ’; കേരളീയം മേളയിൽ തന്റെ സിനിമകൾ ഉൾപ്പെടുത്താത്തതിനെതിരെ ബാലചന്ദ്രമേനോൻ.

0
127

കേരളീയം ചലച്ചിത്ര മേളയിൽ തന്റെ സിനിമകൾ ഉൾപ്പെടുതാത്തതിനെതിരെ ബാലചന്ദ്ര മേനോൻ. പ്രേക്ഷകരോടുള്ള അവഹേളനം ആണ് ഇതെന്നും കരയുന്ന കുഞ്ഞിന് പോലും പാലില്ലാത്ത അവസ്ഥ ആണ് സംസ്ഥാനതെന്നും ബാലചന്ദ്രൻ മേനോൻ വിമർശിച്ചു.

കാര്യങ്ങൾ സാധിക്കാൻ കാല് പിടിക്കേണ്ട അവസ്ഥയാണ്. പരിഗണന ചില നിലപാടുകളുടെ പേരിൽ മാത്രമാണെന്നും മേനോൻ കുറ്റപ്പെടുത്തി. നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ പ്രവർത്തിക്കുന്നു. മലയാള സിനിമയുടെ വളർച്ച കാണിക്കുന്ന ചിത്രങ്ങളാണ് കേരളീയം മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ തന്റെ സിനിമ ഇല്ല എന്ന് കണ്ടപ്പോൾ പറയാതെ പോകാൻ തോന്നിയില്ല.

സിനിമയിലൂടെ ഒരു പ്രേക്ഷകവൃന്ദം താനുണ്ടാക്കിയിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറവും ആളുകൾ തന്റെ സിനിമകൾ ഓർക്കുന്നുണ്ട്. അങ്ങനെയുള്ള പ്രേക്ഷകരെ ആകെ അവഗണിക്കുന്ന രീതിയാണിത്. ബാലചന്ദ്ര മേനോന്‌‍റെ സിനിമകൾ ഇല്ലെങ്കിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പക്ഷേ, നീതി പുലർത്തേണ്ടതുണ്ട്.

തന്റെ എല്ലാ സിനിമകളും തിയേറ്ററിൽ ഓടിയ സിനിമകളാണ്. സ്വന്തം സിനിമകളെല്ലാം ചിത്രീകരിച്ചത് ചിത്രാഞ്ജലിയിലാണ്. ഒരുപാട് വരുമാനം സിനിമകളിലൂടെ ചിത്രാഞ്ജലിക്ക് നൽകിയിട്ടുണ്ട്. സമാന്തരങ്ങൾ എന്ന ചിത്രം പോലും ഉൾപ്പെടുത്തിയില്ല. ദേശീയ അവാർഡ് വാങ്ങിയ ചിത്രമാണത്. നിലവാരമില്ലാത്ത ചിത്രമാണോ അത്?

മറ്റുള്ള ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒഴിവാക്കാൻ പറ്റുന്ന ചിത്രമല്ല. തന്റെ ചിത്രം ഉൾപ്പെടുത്താത്തത് മാനസികപ്രയാസമുണ്ടാക്കിയെന്നും ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ബാലചന്ദ്ര മേനോൻ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here