മലക്കപ്പാറയുടെ മനസ്സറിഞ്ഞ ജനനായകന്‍; വനവാസി ഊരിന് ഫൈബര്‍ ബോട്ട് സമ്മാനമായി നല്‍കി സുരേഷ് ഗോപി

0
66

സ്‌നേഹ സ്പര്‍ശത്തിന്റെ മറ്റൊരു പേരാണ് സുരേഷ് ഗോപി. ഒരു സൂപ്പര്‍താരത്തിന്റെ യാതൊരുവിധ തലക്കനങ്ങളുമില്ലാത്ത ഒരു നടനുണ്ടെങ്കില്‍ മലയാളികള്‍ക്ക് അത് സുരേഷ് ഗോപിയാണ്.

രാഷ്‌ട്രീയത്തില്‍ സജീവമാകുന്നതിനും വളരെ കാലങ്ങള്‍ക്ക് മുമ്ബ് തന്നെ ജനങ്ങളുടെ മനസ്സ് തൊട്ടറിഞ്ഞ നടനാണ് അദ്ദേഹം. ജനനായകന്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോജിച്ച പേരാണ് സുരേഷ് ഗോപി എന്നത്. ഇപ്പോഴിതാ, തന്റെ വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച്‌ മലക്കപ്പാറയിലെ വനവാസികള്‍ക്ക് ആശുപത്രിയില്‍ പോകുന്നതിനടക്കമുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഫൈബര്‍ ബോട്ട് സമ്മാനമായി നല്‍കിയിരിക്കുകയാണ് താരം. നടന്‍ ടിനി ടോമാണ് സുരേഷ് ഗോപിയുടെ സ്‌നേഹ സമ്മാനം മലക്കപ്പാറയിലെത്തി ജനങ്ങള്‍ക്ക് സമ്മാനിച്ചത്. ഫേയ്സ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം ടിനി ടോം പങ്കുവെച്ചിരിക്കുന്നത്.

വനവാസി സമൂഹത്തിന്റെ ക്ഷേമത്തിനു വേണ്ടി സുരേഷ് ഗോപി നടത്തുന്ന പ്രവര്‍ത്തനങ്ങല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എംപി ആയിരിക്കെ കേരളത്തിലെ വനവാസികള്‍ക്കായി രാജ്യസഭയില്‍ ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് അദ്ദേഹം. താന്‍ നേരിട്ട് സന്ദര്‍ശിച്ച്‌ മനസിലാക്കിയ വസ്തുതകളാണ് സുരേഷ് ഗോപി രാജ്യസഭയില്‍ ഉന്നയിച്ചത്. ഇടമലക്കുടിയിലേയും വയനാട്ടിലെ കുളത്തൂര്‍ ഉള്‍പ്പെടെയുളള ഗോത്രമേഖലയിലെയും കോളനികളില്‍ സന്ദര്‍ശനം നടത്തിയതും അവിടെ കണ്ടതുമായ യാഥാര്‍ത്ഥ്യങ്ങള്‍ അന്ന് സുരേഷ് ഗോപി സഭയില്‍ നിരത്തി. എംപിയായിരിക്കെ വനവാസി സമൂഹത്തിന് വേണ്ടി അദ്ദേഹം ധാരാളം കാര്യങ്ങള്‍ ചെയ്തിരുന്നു. ഔദ്യോഗിക കാലാവധി കഴിഞ്ഞ ശേഷവും അദ്ദേഹം ആ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് വാഹന സൗകര്യങ്ങള്‍ ഇല്ലാത്ത ആതിരപ്പള്ളി വനവാസി ഊരുകളില്‍ ആധുനിക സ്ട്രച്ചര്‍ സുരേഷ് ഗോപി വാങ്ങി നല്‍കിയത്. അരകാപ്പ്, വീരന്‍കുടി, വെട്ടിവിട്ട കാട് ഊരുകളിലെ വനവാസികള്‍ക്കാണ് താരം തണലായത്. മതിയായ റോഡ് സൗകര്യങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ ആശുപത്രിയിലേയ്‌ക്ക് രോഗിയെ കൊണ്ടു പോകാന്‍ മുളയില്‍ തുണികെട്ടി ഉണ്ടാക്കിയ സ്ട്രച്ചറുകളാണ് ഉപയോഗിക്കുന്നത്. ഇതിന് പകരമായാണ് ആധുനിക സ്ട്രച്ചറുകള്‍ സുരേഷ് ഗോപി നല്‍കിയത്. മലക്കപാറയില്‍ പൊതു ശൗചാലയം നിര്‍മ്മിക്കാമെന്നും ജനങ്ങള്‍ക്ക് സുരേഷ് ഗോപി ഉറപ്പ് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here