സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി.

0
83

ഉത്തരാഖണ്ഡിൽഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഒരുവർഷം മുൻപ് ഇതിനായി രുപീകരിച്ച യുസിസി കമ്മിറ്റി കരട് പൂർത്തിയാക്കിയതായും ഇതിന്റെ അവലോകനം പൂർത്തിയാക്കി സംസ്ഥാനത്ത് ഉടൻ തന്നെ യു സി സി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹികവും മതപരവുമായ സംഘടനകളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അവരുടെ നിവേദനങ്ങൾ രേഖപ്പെടുത്താൻ കമ്മിറ്റി ഇടപെട്ടിട്ടുണ്ടെന്നും പുഷ്കർ ധാമി പറഞ്ഞു. അച്ചടിച്ച ഡ്രാഫ്റ്റ് ലഭിച്ചയുടൻ, ഞങ്ങൾ കരട് അവലോകനം ചെയ്യുകയും നിയമമാക്കുന്നതിലേക്ക് നീങ്ങുകയും ചെയ്യും,” ഡെറാഡൂണിൽ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ പോസ്റ്റ് ചെയ്ത ട്വീറ്റിൽ, ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത മുഖ്യമന്ത്രി ധാമി ആവർത്തിച്ചു.

“സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമനുസരിച്ച്, ഇന്ന് ജൂൺ 30 ന്, ഏകീകൃത സിവിൽ കോഡിന്റെ കരട് തയ്യാറാക്കാൻ രൂപീകരിച്ച സമിതിയുടെ പ്രവർത്തനം പൂർത്തിയായി. ദേവഭൂമി ഉത്തരാഖണ്ഡിൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. ജയ് ഹിന്ദ്, ജയ്. ഉത്തരാഖണ്ഡ്!” – മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

 

 

ഉത്തരാഖണ്ഡിനായുള്ള നിർദിഷ്ട യുസിസിയുടെ കരട് തയ്യാറായിട്ടുണ്ടെന്നും ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും സമിതി അധ്യക്ഷയായ സുപ്രീം കോടതി ജസ്റ്റിസ് (റിട്ട) രഞ്ജന പ്രകാശ് ദേശായി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു .

തിരഞ്ഞെടുത്ത രാജ്യങ്ങളിലെ നിയമപരമായ ചട്ടക്കൂട് ഉൾപ്പെടെ വിവിധ നിയമങ്ങളും നിയമങ്ങളും പരിശോധിച്ചും അഭിപ്രായത്തിന്റെ എല്ലാ ഷേഡുകളും കണക്കിലെടുത്താണ് പാനൽ കോഡ് തയ്യാറാക്കിയതെന്ന് ദേശായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here