ആന്റിജന്‍ ടെസ്റ്റിനെ അറിയാം : കോവിഡിനെ പ്രതിരോധിക്കാം

0
77

കാസർകോട്: കോവിഡ് രോഗവ്യാപനത്തിന്റെ കാലത്ത് നാം ഏറ്റവും കൂടുതല്‍ കേട്ട വാക്കുകളില്‍ ഒന്നാണ് ആന്റിജന്‍ ടെസ്റ്റ്. കോവിഡ് രോഗനിര്‍ണ്ണയം എളുപ്പത്തില്‍ സാധ്യമാക്കുന്ന പരിശോധന മാര്‍ഗ്ഗമാണ് ഇത്.ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തിയാല്‍ ഫലം ലഭിക്കാന്‍ ഒരു ദിവസമെങ്കിലുമെടുക്കുമെങ്കില്‍,പരാമാവധി 30 മിനുട്ട് കൊണ്ട് ഫലമറിയാംഎന്നതു തന്നെയാണ് ആന്റിജന്‍ ടെസ്റ്റിന്റെ മേന്‍മ.ഇത് വളരെ വേഗം രോഗികളെ കണ്ടെത്തുന്നതിനും ചികിത്സ നല്‍കുന്നതിനും സഹായിക്കുന്നു.റാപ്പിഡ് ടെസ്റ്റ് എന്ന പേരിലും ഇത് അറിയപ്പെടുന്നു..

കോറോണ വൈറസിന്റെ പ്രോട്ടീന്‍ എന്ന പുറംഭാഗമാണ് ആന്റിജന്‍ ടെസ്റ്റ് വഴി പരിശോധിക്കുന്നത്.എന്നാല്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് വഴി പരിശോധിക്കുന്നത് കോറോണ വൈറസിന്റെ ന്യൂക്ലിക്ക് ആസിഡ് എന്ന ഉള്‍ഭാഗമാണ്.ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ മൂക്കിലെ സ്രവമാണ് ശേഖരിക്കുക.തെണ്ടയിലെ സ്രവമാണ് ആര്‍ ടി പി സിആര്‍ ടെസ്റ്റ് നടത്തുന്നതിന് ശേഖരിക്കുന്നത്.

സ്രവം എടുത്ത് അരമണിക്കൂറിനുള്ളില്‍ ഫലം അറിയുന്നതുകൊണ്ട്,രോഗം സ്ഥിരീകരിക്കുന്ന പക്ഷം എത്രയും പെട്ടെന്ന് രോഗിയെ കോവിഡ് ചികിത്സാലയങ്ങളിലേക്ക് മാറ്റാന്‍ ആന്റിജന്‍ ടെസ്റ്റ് വളരെയധികം സാധിക്കുന്നു.ഇത് ആ രോഗിയില്‍ നിന്നും കൂടുതല്‍ പേരിലേക്ക് രോഗം പകരാനുള്ള സാഹചര്യം ഒഴിവാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here