ആഗോള തലത്തില്‍ പ്രശസ്തനായ ഉഭയജീവി ശാസ്ത്രജ്ഞന്‍ പ്രൊഫ. എസ്.ഡി.ബിജു ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ & റിസർച്ച് സെന്റര്‍ സന്ദര്‍ശിച്ചു. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് അദ്ദേഹം പാലോടുള്ള ബൊട്ടാണിക്ക് ഗാർഡനില്‍ എത്തുന്നത്. ബിജുവിന് ഏറ്റവും പ്രിയങ്കരമായക്യാമ്പസ് കൂടിയാണിത്.
ബിജു തന്റെ പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചത് ഈ ക്യാമ്പസില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ വീണ്ടും എത്തുന്ന ബിജുവിനെ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ & റിസർച്ച് സെന്ററും ഡോ.ഖമറുദീൻ ഫൗണ്ടേഷൻ ഫോർ ബയോ ഡൈവേർസിറ്റി കൺസർവേഷനും സംയുക്തമായി ആദരിച്ചു.
ബൊട്ടാണിക്ക് ഗാർഡൻ & റിസർച്ച് സെന്റര്‍ ഡയറക്ടർ ഡോ.ബി.സാബുലാൽ, ഡോ.അനുരാഗ്, സലീം പള്ളിവിള എന്നിവര്‍ സംസാരിച്ചു. . തുടർന്ന് നടന്ന സംവാദവും ശ്രദ്ധേയമായി. ഗവേഷണ വിദ്യാർത്ഥികളടക്കമുള്ള സദസ്സിന് ഏറെ വിജ്ഞാനപ്രദവും ഊര്‍ജ്ജദായകവുമായിരുന്നു സംവാദം.