തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസ് അടുത്തയാഴ്ച പരിഗണിക്കും. പുതുതായി എത്തിയ ആവശ്യങ്ങൾ വിധി പറഞ്ഞ ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് യുയു ലളിത് വ്യക്തമാക്കി.
ഉപദേശക സമിതി അധ്യക്ഷനായി മലയാളിയായ റിട്ടയേർഡ് കേരള ഹൈക്കോടതി ജഡ്ജിയെ തന്നെ നിയമിക്കണമെന്ന് ക്ഷേത്രം ട്രസ്റ്റി രാമവർമ ആവശ്യപ്പെട്ടിരുന്നു.